ETV Bharat / sports

പാരീസ് പാരാലിമ്പിക്‌സ് 2024: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുള്ള മത്സരാർത്ഥികൾ - Paralympics 2024 - PARALYMPICS 2024

പാരീസ് പാരാലിമ്പിക്‌സില്‍ 84 താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

പാരാലിമ്പിക്‌സ് 2024  പാരീസ് പാരാലിമ്പിക്‌സ്  സുമിത് ആന്‍റിൽ  ശീതൾ ദേവി
സുമിത് ആൻ്റിൽ, മാനസി ജോഷി, കൃഷ്‌ണ നഗർ (ANI, AFP)
author img

By ETV Bharat Kerala Team

Published : Aug 28, 2024, 5:15 PM IST

ഹൈദരാബാദ്: പാരാലിമ്പിക്‌സ് ഗെയിംസ് ഓഗസ്റ്റ് 28 മുതൽ പാരീസില്‍ ആരംഭിക്കും. 84 താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മുന്‍പത്തേക്കാള്‍ കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന പതിപ്പാണ് പാരീസ് പാരാലിമ്പിക്‌സ്. ടോക്കിയോയിൽ 54 പേരാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പാരാ-സൈക്ലിങ്, പാരാ-റോവിംഗ്, പാരാ-ജൂഡോ എന്നിവയാണ് ഇന്ത്യയ്ക്ക് പ്രാതിനിധ്യമുള്ള മൂന്ന് മത്സരങ്ങള്‍. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 19 മെഡലുകൾ നേടിയ 2020 ഗെയിംസ് രാജ്യത്തിന് ഒരു ചരിത്ര നാഴികക്കല്ലായിരുന്നു. രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ഇന്ത്യൻ താരങ്ങൾ ഇത്തവണ മെഡൽ എണ്ണം മെച്ചപ്പെടുത്താനും മെഡൽ പട്ടികയിൽ ഉയർന്ന റാങ്ക് നേടാനും പരിശ്രമിക്കും.

ആവണി ലേഖര (ഷൂട്ടിങ്)

2020 ടോക്കിയോയിൽ പാരാലിമ്പിക്‌സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയായി അവനി ചരിത്രം കുറിച്ചു. 10 മീറ്റർ എയർ റൈഫിൾ SH1 ഇനത്തിൽ പോഡിയത്തിന്‍റെ മുകളിൽ ഫിനിഷ് ചെയ്‌ത താരം 50 മീറ്റർ റൈഫിൾ 3 പൊസിഷനുകളിൽ SH1 വെങ്കല മെഡലും നേടി.

സുമിത് ആന്‍റിൽ (അത്‌ലറ്റിക്‌സ്‌)

നാല് വർഷം മുമ്പ് പുരുഷന്മാരുടെ എഫ് 64 ജാവലിൻ ത്രോയിൽ സുമിത് സ്വർണം നേടിയിരുന്നു. നേട്ടം ഫ്രഞ്ച് തലസ്ഥാനത്തും ആവർത്തിക്കാനാണ് താരം ലക്ഷ്യമിടുന്നത്. മൂന്ന് തവണ ലോക റെക്കോർഡ് തകർത്തു. 2023ലും 2024ലും ലോക പാരാ ചാമ്പ്യൻഷിപ്പുകൾ നേടിയ സുമിത് രണ്ട് തവണ ലോക ചാമ്പ്യനാണ്. താരത്തിന്‍റെ അസാധാരണമായ ഫോമും മുൻ വിജയങ്ങളും കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ജാവലിൻ ത്രോക്കാരന് പോഡിയത്തിന്‍റെ മുകളിൽ ഫിനിഷ് ചെയ്യാനുള്ള ഉയർന്ന അവസരമുണ്ട്.

ശീതൾ ദേവി (അമ്പെയ്ത്ത്)

ശീതൾ ദേവി 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ വ്യക്തിഗത, മിക്‌സഡ് ടീം കോമ്പൗണ്ട് ഇനങ്ങളിൽ സ്വർണം നേടി തന്‍റെ കഴിവുകൾ പ്രകടിപ്പിച്ചു. കോമ്പൗണ്ട് ഓപ്പൺ വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമാണ്. 2023-ൽ പാരാ-ആർച്ചറി ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി.

മാനസി ജോഷി (ബാഡ്‌മിന്‍റണ്‍)

പാരാ ബാഡ്‌മിന്‍റണില്‍ ലോകത്തെ മുൻനിര താരങ്ങളിൽ ഒരാളാണ് മാനസി ജോഷി. ഏഴ് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവും വനിതാ സിംഗിൾസ് SL3 ലെ ഒന്നാം റാങ്കുകാരിയുമാണ്. കൂടാതെ, ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന് മെഡലുകളും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു വെങ്കലവും നേടിയിട്ടുണ്ട്.

കൃഷ്‌ണ നഗർ (ബാഡ്‌മിന്‍റണ്‍)

പുരുഷന്മാരുടെ സിംഗിൾസ് SH6 വിഭാഗത്തിൽ മത്സരിക്കുന്ന കൃഷ്‌ണ ലോക ഒന്നാം നമ്പർ റാങ്കുകാരനായിരുന്നു. ഫൈനലിൽ ഹോങ്കോങ്ങിന്‍റെ ചു മാൻ കൈയെ 21-17, 16-21, 21-17 സ്കോറിന് തോൽപ്പിച്ച് ടോക്കിയോയിൽ രാജ്യത്തിനായി സ്വർണം നേടിയവരിൽ ഒരാളായിരുന്നു താരം. 2024 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും 2019 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നഗർ നേടിയിട്ടുണ്ട്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം 2021-ൽ താരത്തിന് ലഭിച്ചു.

Also Read: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, ഇന്ത്യ പാകിസ്ഥാനെ നേരിടും - Hockey Asian Champions Trophy

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.