ഡർബൻ: മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. ആദ്യ പോരാട്ടം ഡർബനിലെ ഹോളിവുഡ്ബെറ്റ്സ് കിങ്‌സ്‌മീഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാത്രി 9:30ന് ആരംഭിക്കും. 'മുൻകാല പ്രകടനം ഞങ്ങൾക്ക് പ്രശ്നമല്ല, പരമ്പരയ്‌ക്കായാണ് ഇവിടെ വന്നിരിക്കുന്നത്. ഇത് ഒരു വെല്ലുവിളിയാണെന്ന് പാകിസ്ഥാൻ വൈറ്റ് ബോൾ ടീം ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ പറഞ്ഞു.
2019 ന് ശേഷമുള്ള പാകിസ്ഥാന്‍റെ ആദ്യ ദക്ഷിണാഫ്രിക്കൻ പര്യടനമാണിത്. മൂന്ന് ഫോർമാറ്റുകളിലും ആതിഥേയ ടീമിനെ പാകിസ്ഥാന്‍ നേരിടും. മുഹമ്മദ് റിസ്വാനെ കൂടാതെ ബാബർ അസമും ഷഹീൻ ഷാ അഫ്രീദിയും ഒരിക്കൽ കൂടി ടീമിന്‍റെ ഭാഗമാകുമ്പോൾ നസീം ഷായ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ബാബർ അസമും സെയ്ം അയൂബും പാകിസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Preps in line 🔛
— Pakistan Cricket (@TheRealPCB) December 9, 2024
Pakistan team trains for the South Africa T20I series 🏏#SAvPAK | #BackTheBoysInGreen pic.twitter.com/dMegWOvmnJ
2021 ഫെബ്രുവരിയിൽ സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഉഭയകക്ഷി ടി20 പരമ്പര 2-1 ന് പാകിസ്ഥാൻ സ്വന്തമാക്കിയിരുന്നു. തുടർന്ന് 2021 ഏപ്രിലിൽ സ്വന്തം മണ്ണിൽ 3-1 ന് പരാജയപ്പെട്ടു. എയ്‌ഡൻ മാർക്രമിന് പകരം ഹെൻറിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക.
അടുത്തിടെ ഇന്ത്യയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ടീമിന് 1-3 ന് പരമ്പര പരാജയമായിരുന്നു. അതേസമയം സിംബാബ്‌വെയ്‌ക്കെതിരെ അവസാന ടി20 പരമ്പര കളിച്ച പാകിസ്ഥാൻ 2-1ന് വിജയം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും നേർക്കുനേർ 22 തവണ മുഖാമുഖം ഏറ്റുമുട്ടിയതില്‍ ദക്ഷിണാഫ്രിക്ക 10 മത്സരങ്ങൾ ജയിച്ചപ്പോൾ പാകിസ്ഥാൻ 12 എണ്ണത്തില്‍ വിജയിച്ചു. ഹെഡ് ടു ഹെഡ് റെക്കോർഡിൽ പാക്കിസ്ഥാനാണ് മുൻതൂക്കം. മത്സരം ജിയോസിനിമ ആപ്പിലും വെബ്‌സൈറ്റിലും സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിലും കാണാവുന്നതാണ്.
Locked And Loaded 💪🏏🇿🇦
— Proteas Men (@ProteasMenCSA) December 9, 2024
The Proteas Men are grinding it out in the nets ahead of tomorrow’s 1st T20I against Pakistan at Hollywoodbets Kingsmead Stadium 💪🏟️
See you tomorrow 🫵#WozaNawe #BePartOfIt #SAvPAK pic.twitter.com/YL0rnh0oXQ
ടി20 ടീമുകൾ
ദക്ഷിണാഫ്രിക്ക: ഹെൻറിച്ച് ക്ലാസൻ (ക്യാപ്റ്റൻ), ഒട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രെറ്റ്‌സ്‌കെ (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്‌സ്, പാട്രിക് ക്രൂഗർ, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, ഡേവിഡ് നൊർട്ട്‌ജെ, ക്വേന മഫക്ക, എം. പീറ്റർ, റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), തബ്രൈസ് ഷംസി, ആൻഡിൽ സിമെലൻ, റാസി വാൻ ഡെർ ഡസ്സൻ.
പാകിസ്ഥാൻ : മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഹാരിസ് റൗഫ്, ജഹന്ദാദ് ഖാൻ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹസ്‌നൈൻ, മുഹമ്മദ് ഇർഫാൻ ഖാൻ, ഒമൈർ ബിൻ യൂസഫ്, സാം അയൂബ്, സൽമാൻ അലി ആഗ, ഷഹീൻ അഫ്രിഖിം, സുഫിയാൻ മൊയ്തീൻ. തയ്യബ് താഹിർ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).