ജസ്‌പ്രീത് ബുംറ - നസീം ഷാ താരതമ്യം കൊണ്ട് സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ നിറയുകയാണ് പാക് യുവതാരം ഇഹ്‌സാനുള്ള. ഇന്ത്യൻ പേസര്‍ ബുംറയേക്കാള്‍ കേമനാണ് നസീം ഷാ എന്നായിരുന്നു ഇഹ്‌സാനുള്ള അഭിപ്രായപ്പെട്ടത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 22കാരനായ പാക് താരത്തിന്‍റെ പരാമര്‍ശം.
ബുംറയേക്കാള്‍ കേമൻ നസീം ഷാ ആണെന്ന് ഇഹ്‌സാനുള്ള പറയുമ്പോള്‍ അഭിമുഖത്തിന്‍റെ അവതാരകൻ തിരിച്ച് ചോദിക്കുന്നുണ്ട് ബുംറ തന്നെയല്ലേ കേമൻ എന്ന്. എന്നാല്‍, ആങ്കറുടെ വാദം പൂര്‍ണണായി തള്ളുന്ന ഇഹ്‌സാനുള്ള 2021ലെ ടി20 ലോകകപ്പില്‍ ബുംറയേക്കാള്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്‌തത് നസീം ഷാ ആണെന്ന വാദമാണ് ഉയര്‍ത്തുന്നത്.
" naseem shah is better than bumrah"
— M (@anngrypakiistan) October 19, 2024
🗣️ - ihsanullah pic.twitter.com/GFxGBTRr2B
കളിക്കാര്‍ക്ക് ചിലപ്പോള്‍ മോശം സമയം ഉണ്ടാകാറുണ്ട്. എങ്കില്‍പ്പോലും ബുംറയേക്കാള്‍ മികച്ച താരമാണ് നസീം ഷാ എന്നും ഇഹ്‌സാനുള്ള കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഇഹ്‌സാനുള്ളയുടെ പരാമര്‍ശങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ബുംറ. ഐസിസി റാങ്കിങ്ങില്‍ ആദ്യ പൊസിഷനുകളിലാണ് ബുംറയുടെ സ്ഥാനം എന്നുമെല്ലാമാണ് ഇഹ്‌സാനുള്ളയുടെ പരാമര്‍ശങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന മറുപടി.
Also Read : ഈ തോല്‍വി പണിയാണോ? ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ