പാരീസ്: ഒളിമ്പിക്‌സിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ടീം. സൗത്ത് പാരീസ് അരീനയിൽ ആവേശകരമായ റൗണ്ട് ഓഫ് 16 മത്സരത്തിൽ റൊമാനിയയെ 3-2ന് പരാജയപ്പെടുത്തി മനിക ബത്ര, ശ്രീജ അകുല, അർച്ചന കാമത്ത് എന്നിവര്‍ അടങ്ങുന്ന ഇന്ത്യൻ ടീം ക്വാർട്ടറിലെത്തി.
𝐁𝐑𝐄𝐀𝐊𝐈𝐍𝐆: 𝐈𝐧𝐝𝐢𝐚 𝐚𝐝𝐯𝐚𝐧𝐜𝐞 𝐢𝐧𝐭𝐨 𝐐𝐅 𝐨𝐟 𝐖𝐨𝐦𝐞𝐧 𝐓𝐞𝐚𝐦 𝐞𝐯𝐞𝐧𝐭 🔥
— India_AllSports (@India_AllSports) August 5, 2024
India beat Romania 3-2 in the opening round with Manika winning both her Singles matches & Sreeja/ Archana winning Doubles match. #TableTennis #Paris2024 #Paris2024withIAS pic.twitter.com/OBrmb4J84N
വനിതകളുടെ 16 ടേബിൾ ടെന്നീസ് റൗണ്ടിലെ ആദ്യ മത്സരത്തിൽ 11-9, 12-10, 11-7 എന്ന സ്‌കോറിന് റൊമാനിയയുടെ അഡിന ഡയക്കോണുവിനെയും എലിസബത്ത് സമരയെയും തോൽപ്പിച്ച് ഇന്ത്യയുടെ അർച്ചന കാമത്തും ശ്രീജ അകുലയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. രണ്ടാം മത്സരത്തിൽ ലോക പത്താം റാങ്കുകാരിയായ റൊമാനിയയുടെ ബെർണാഡെറ്റ് സോക്സിനെതിരെ 11-5, 11-7, 11-7 എന്ന സ്കോറിന് മാണിക ബത്ര വിജയിച്ച് ഇന്ത്യയെ രണ്ടാമതെത്തിച്ചു.
🇮🇳🙌 𝗣𝗲𝗿𝗳𝗲𝗰𝘁 𝘀𝘁𝗮𝗿𝘁 𝗳𝗼𝗿 𝗜𝗻𝗱𝗶𝗮! The Indian women's table tennis team got their #Paris2024 campaign off to a winning start, defeating 4th seed, Romania, in the round of 16.
— India at Paris 2024 Olympics (@sportwalkmedia) August 5, 2024
🏓 After India took the lead in the first two games, Romania managed to come back strong… pic.twitter.com/cRCyG5kEyi
ആവേശകരമായ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പാഡ്‌ലർ ശ്രീജ അകുലയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ സമാറയുടെ 8-11, 11-4, 7-11, 11-6, 11-8 എന്ന സ്‌കോറിനാണ് റൊമാനിയയുടെ ജയം. വനിതാ ടീമിന്‍റെ റൗണ്ട് ഓഫ് 16 മത്സരത്തിലെ നാലാം മത്സരത്തിൽ റൊമാനിയയുടെ ബെർണാഡെറ്റ് സോക്‌സ് 11-5, 8-11, 11-7, 11-9 എന്ന സ്‌കോറിന് അർച്ചന കാമത്തിനെ പരാജയപ്പെടുത്തി.
തുടർച്ചയായ രണ്ടാം ജയത്തോടെ റൊമാനിയൻ ടീം ഇന്ത്യയ്‌ക്കെതിരെ സ്‌കോർ 2-2ന് സമനിലയിലാക്കി. അഞ്ചാം മത്സരത്തിൽ മണിക ബത്രയും സമാര-അദീന ഡയകോനുവുമായിരുന്നു മത്സരം. ഇതിൽ ആദ്യ ഗെയിം 11 -5 നും രണ്ടാം ഗെയിം 11- 9 നും ബത്ര സ്വന്തമാക്കിയ താരം മൂന്നാം ഗെയിമും 11- 9 ന് നേടി ഇന്ത്യയെ ക്വാർട്ടറിലേക്ക് നയിച്ചു.
Also Read: ഒളിമ്പിക് മെഡലുകളുടെ രാജകുമാരന്‍ മൈക്കൽ ഫെൽപ്‌സ് എന്ന സുവര്‍ണ മത്സ്യം - Michael Phelps is a goldfish