ബ്യൂണസ് ഐറിസ്: അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ ഡിബു മാർട്ടിനെസിനെ ഫിഫയുടെ അച്ചടക്ക സമിതി രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. അടുത്ത മാസം വെനസ്വേലയ്ക്കും ബൊളീവിയയ്ക്കും എതിരായ അർജന്‍റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാർട്ടിനസിന് നഷ്ടമാകും.
2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസമാദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ കോപ്പ അമേരിക്ക മത്സരങ്ങളിൽ ഫിഫയുടെ പെരുമാറ്റച്ചട്ടം മാർട്ടിനസ് ലംഘിച്ചു. ചിലിക്കെതിരായ വിജയത്തിന് ശേഷം താരം കോപ്പ അമേരിക്ക ട്രോഫിയുടെ ഒരു പകർപ്പ് തന്നെ ചേര്‍ത്ത് പിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാര്‍ട്ടിനെസ് വിജയമാഘോഷിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്തംബർ 10ന് കൊളംബിയയോട് അർജന്‍റീന 2-1 ന് തോറ്റപ്പോള്‍ അവസാന വിസിലിന് ശേഷം ക്യാമറ ഓപ്പറേറ്ററുടെ ഉപകരണം തള്ളിയിട്ടതും താരത്തിന് വിനയായി. ഈ രണ്ട് സംഭവങ്ങളാണ് മാർട്ടിനെസിന് കുരുക്കായത്. അര്‍ജന്‍റീന അടുത്തിടെ നേടിയ കിരീടനേട്ടങ്ങളില്‍ മാര്‍ട്ടിനെസിന്‍റെ പങ്ക് വലുതായിരുന്നു. കോപ അമേരിക്ക, ലോകകപ്പ്, ഫെെനല്‍ സീമ എന്നീ കിരീടങ്ങളാണ് അടുത്തിടെ സ്വന്തമാക്കിയത്. അതുകൊണ്ട് വരാനിരിക്കുന്ന മത്സരത്തില്‍ താരത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാകും.
Also Read: ഒരു പന്തിൽ നേടിയത് 286 റൺസ്..! അത്യപൂര്‍വ റെക്കോര്‍ഡ്, ഇതെങ്ങനെ സംഭവിച്ചു..? - 286 Runs in 1 Ball