സൂപ്പര്‍ താരം നെയ്‌മറിന് പ്രധാന വില്ലനാണ് പരിക്ക്. കഴിഞ്ഞ ഒരു വർഷത്തോളം താരം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും മാറി നിന്നിരുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് നെയ്‌മര്‍ വീണ്ടും അൽ ഹിലാലിന് വേണ്ടി ഇറങ്ങിയത്. എന്നാൽ വീണ്ടും പരുക്കേറ്റതിനാല്‍ ജനുവരി വരെ വിശ്രമത്തിലാണ്.
പുതിയ പരിക്കിനെ തുടർന്ന് താരവുമായി കരാർ അവസാനിപ്പിക്കാൻ അൽ-ഹിലാൽ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ സൗദിയിൽ വരും വർഷങ്ങളിൽ കളിക്കാനുള്ള ആഗ്രഹം നെയ്‌മര്‍ പ്രകടിപ്പിച്ചു.
ഇവിടെ കളിക്കാനും ജീവിക്കാനും കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് താരം പറഞ്ഞു. എനിക്ക് ഇവിടെ ലഭിച്ച സ്വീകരണം മനോഹരമാണ്. താൻ സൗദിയിൽ ജീവിതം ആസ്വദിക്കുകയാണെന്നും മറ്റ് കളിക്കാർ ഇവിടെ വരികയും എക്‌സ്‌പീരിയന്‍സ് ചെയ്യുകയും വേണം. ഫുട്ബോൾ കളിക്കാനുള്ള മികച്ച സ്ഥലമാണിത്. ഞാൻ ഇവിടെ അനുഭവിച്ച അനുഭവം എല്ലാവർക്കും ലഭിക്കണമെന്ന് ഞാൻ കരുതുന്നു- നെയ്മർ പറഞ്ഞു.
" i think it’s one of the best projects i’ve ever seen. it has the potential to be the best world cup ever.” 🏆😲
— Saudi Arabia FIFA World Cup™️ 2034 bid (@Saudi2034bid) November 11, 2024
we had the pleasure of welcoming brazil record-goalscorer and saudi pro league star @neymarjr to the #Saudi2034bid exhibition in Riyadh. It was a dream come true for… pic.twitter.com/0OaNJx6PoV
എന്നാൽ തുടർച്ചയായ പരിക്കുകളാണ് നെയ്‌മറിന്‍റെ കരിയറിന് തടസ്സമാകുന്നത്. ബ്രസീലിയൻ സൂപ്പര്‍ താരം പിഎസ്‌ജിയില്‍ നിന്നാണ് സൗദിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഏകദേശം 90 ദശലക്ഷം യൂറോ (98 ദശലക്ഷം ഡോളർ) ട്രാന്‍സ്ഫറില്‍ എത്തിയ നെയ്‌മര്‍ അൽ-ഹിലാലിനായി ഏഴ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമായിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് എലൈറ്റ് ലീഗിൽ ഇറാന്‍റെ എസ്റ്റെഗ്ലാലിനെ 3-0ന് തോൽപ്പിച്ച മത്സരത്തിൽ ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2025 ജൂണിൽ കരാർ അവസാനിക്കുന്ന നെയ്മറിനെ സൗദി പ്രോ ലീഗ് സീസണിന്‍റെ രണ്ടാം പകുതിയിൽ അൽ-ഹിലാൽ രജിസ്റ്റർ ചെയ്തേക്കില്ലെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതിനിടെ ഫുട്ബോള്‍ ഇതിഹാസം പെലെയും നെയ്മറും ഉള്‍പ്പെടെയുള്ളവര്‍ കളിച്ചുവളര്‍ന്ന സാന്‍റോസ് ഇടവേളയ്ക്കുശേഷം ബ്രസീല്‍ ഫുട്ബോളിലെ ഒന്നാം ഡിവിഷനായ സീരി എ-യിലേക്ക് തിരിച്ചെത്തി.
Also Read: സഞ്ജു കരുത്ത് കാണിക്കുമോ..? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 ഇന്ന്