നെല്ലൂർ: സൈക്കിൾ ചവിട്ടുന്നതിനോടൊപ്പം റുബിക്‌സ് ക്യൂബ് പസ്സിലുകൾ പരിഹരിച്ച് ഗിന്നസ് റെക്കോർഡ് ബുക്കില്‍ ഇടം നേടി നയൻ മൗര്യ. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളായ ശ്രീനിവാസ്-സ്വപ്‌ന ദമ്പതികളുടെ മകനാണ് നയൻ മൗര്യ. 2020 വരെ അഞ്ച് വർഷം നയന്‍റെ കുടുംബം അമേരിക്കയിലായിരുന്നു താമസം. അവിടെ വിദ്യാർത്ഥികൾ റുബിക്‌സ് ക്യൂബ് കളിക്കുന്നത് കണ്ട നയൻ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
2020ല്‍ കുടുംബം നാട്ടിലേക്ക് തിരിച്ചെത്തി. നെല്ലൂരിൽ സ്വന്തമായി വസ്ത്രശാല തുടങ്ങിയ ശ്രീനിവാസ് കുടുംബത്തോടൊപ്പം താമസം തുടങ്ങി. അതിനിടയില്‍ മകന്‍റെ റുബിക്‌സ് ക്യൂബിനോടുള്ള താല്‍പര്യം കണ്ടതിനെ തുടര്‍ന്ന് നയനെ പരിശീലിപ്പിക്കാന്‍ തുടങ്ങി മാതാപിതാക്കള്‍. ചെറിയ റുബിക്‌സ് ക്യൂബുകളിൽ ആദ്യം പരിശീലനം നേടിയ നയൻ പിന്നീട് അമ്മ നൽകിയ 20 ലെയർ റൂബിക്‌സ് ക്യൂബിൽ കളിക്കാൻ തുടങ്ങി. തുടർച്ചയായി പരിശീലനം നടത്തുന്ന നയൻ മൗര്യ റുബിക്‌സ് ക്യൂബ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കാൻ തുടങ്ങി.
അതിനിടയിലാണ് നയൻ സൈക്കിൾ ചവിട്ടുമ്പോൾ റുബിക്‌സ് ക്യൂബ് കളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അതിനായി പരിശീലനം തുടർന്നു. ഇപ്പോൾ ഗിന്നസ് ബുക്കിൽ തന്‍റെ പേര് രേഖപ്പെടുത്തുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സൈക്കിളില്‍ 271 പാളികളുള്ള റൂബിക്‌സ് ക്യൂബ് വെറും 59 സെക്കൻഡിൽ പരിഹരിച്ചതിനാണ് നയൻ മൗര്യ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗിക സർട്ടിഫിക്കറ്റ് നയന് ലഭിച്ചു. റൂബിക്‌സ് ക്യൂബിന് പുറമെ ഫുട്‌ബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിലും നയൻ മൗര്യ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.