അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷത്തോളമായെങ്കിലും ഇപ്പോഴും ആരാധകര്‍ ഏറെയുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് മൈതാനത്തിന് അകത്തായാലും പുറത്തായാലും എന്നും ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ് മുൻ ഇന്ത്യൻ നായകൻ. സമൂഹമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വന്ന് സോഷ്യല്‍ മീഡിയക്ക് തീയിട്ട് പോകുന്ന പതിവ് ധോണിയ്‌ക്കുണ്ട്.
അത്തരത്തില്‍ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻ. പുത്തൻ ലുക്കിലാണ് ഇത്തവണ ധോണി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെയര്‍സ്റ്റൈല്‍ ഉള്‍പ്പടെ മാറ്റിപ്പിടിച്ച് ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള ലുക്കില്‍ എത്തിയിരിക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ഐപിഎല്‍ സീസണിന് മുന്നോടിയായി എംഎസ് ധോണി തന്‍റെ മുടി നീട്ടി വളര്‍ത്തിയിരുന്നു. ഈ ഐക്കോണിക്ക് ലുക്കിലായിരുന്നു താരം കഴിഞ്ഞ സീസണില്‍ ചെന്നൈയ്‌ക്കായി കളത്തിലിറങ്ങിയതും. എന്നാല്‍, വീണ്ടും ഒരു ഐപിഎല്‍ സീസണോട് അടുക്കെ സ്റ്റൈലിഷ് ക്വിഫ് ഹെയര്‍സ്റ്റൈലുമായിട്ടാണ് ഇപ്പോള്‍ ധോണി എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ഈ ലുക്കിലുള്ള ധോണിയുടെ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത്.
Xtreme Cool! 🦁🥶 @msdhoni
— Chennai Super Kings (@ChennaiIPL) October 12, 2024
📸 : @AalimHakim pic.twitter.com/mARUefmpYd
പിന്നാലെ, ചെന്നൈ സൂപ്പര്‍ കിങ്സ് എക്‌സ് ഹാൻഡില്‍ എക്‌ട്രീം കൂള്‍ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. പുത്തൻ ലുക്ക് വൈറലായതോടെ ഈ ലുക്കില്‍ തന്നെ ധോണി ഐപിഎല്‍ കളിക്കാനെത്തുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
Also Read : ഷമി പുറത്ത് തന്നെ; ബുംറ വൈസ് ക്യാപ്റ്റന്‍; ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യൻ ടെസ്‌റ്റ് ടീമിനെ പ്രഖ്യാപിച്ചു