പാരീസ്: വിശ്വകായിക മേളയായ ഒളിമ്പിക്‌സിലെ എക്കാലത്തേയും മിന്നും നീന്തല്‍ താരമാണ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ്. ഒളിമ്പിക്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയെന്ന റെക്കോർഡ് ഈ മുപ്പത്തിയൊമ്പതുകാരന് സ്വന്തമാണ്.
23 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമടക്കം 28 ഒളിമ്പിക് മെഡലുകള്‍ നേടി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒളിമ്പ്യനാണ് മൈക്കൽ ഫെൽപ്‌സ്. ഉസൈൻ ബോൾട്ടിനോ കാൾ ലൂയിസിനോ നാദിയ കൊമാനേസിക്കോ ആ അവകാശവാദമുണ്ടെന്ന് ചിലർ വാദിച്ചേക്കാമെങ്കിലും മെഡൽ എണ്ണത്തിൽ മൈക്കൽ ഫെൽപ്‌സാണ് താരം.
ലോകത്തിലെ 162 രാജ്യങ്ങൾ ഒളിമ്പിക്‌സിൽ നേടിയ സ്വർണമെഡലുകളേക്കാൾ കൂടുതലാണ് ഫെല്‍പ്‌സിന്‍റെ സ്വർണമെഡലുകളുടെ എണ്ണം. ഒളിമ്പിക്‌സില്‍ ഇന്ത്യ ഇതുവരെ ആകെ 10 സ്വർണ്ണ മെഡലുകളാണ് നേടിയത്, ഇത് ഫെൽപ്‌സ് നേടിയ 23 സ്വർണ്ണത്തിന്‍റെ പകുതിയിൽ താഴെയാണ്.
2000 ൽ സിഡ്‌നിയിൽ നടന്ന ഒളിമ്പിക്‌സിലൂടെയാണ് മൈക്കൽ ഫെൽപ്‌സിന്‍റെ ഒളിമ്പിക്‌സിന്‍റെ കഥ തുടങ്ങുന്നത്. ഇതിൽ മെഡലൊന്നും നേടാനായില്ലെങ്കിലും 200 മീറ്റർ ബട്ടർഫ്ലൈയിൽ അദ്ദേഹം അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ 2004 ൽ ഏഥൻസിൽ നിന്ന് മടങ്ങിയതിന് ശേഷം അടുത്ത 4 ഒളിമ്പിക് ഗെയിംസുകളിൽ ഫെല്‍പ്‌സ് നടത്തിയ പ്രകടനം അതിശയകരമാണ്.
നീന്തലില്‍ പല വിഭാഗങ്ങളിലായി 6 ലോക റെക്കോര്‍ഡുകള്‍ നേടിയ ഫെല്‍പ്‌സ് ബെയ്‌ജിങ് ഒളിമ്പിക്‌സിൽ എട്ട് സ്വർണമെഡലുകളിലേക്കാണ് കുതിച്ചത്.ലോകത്തിലെ ഏറ്റവും ധനികരായ കായികതാരങ്ങളിൽ ഒരാളും കൂടിയായ ഫെൽപ്‌സിന്‍റെ ആസ്‌തി ഏകദേശം 100 മില്യൺ ഡോളറാണ് (ഏകദേശം 837 കോടി രൂപ).
Also Read: ഒളിമ്പിക്‌സ് ഹോക്കി; അമിത് രോഹിദാസിന് സെമിയില്‍ വിലക്ക് - Amit Rohidas Banned For semi