ETV Bharat / sports

മായങ്കിന് മുന്നില്‍ മുട്ടിടിച്ച് ബാറ്റര്‍മാര്‍; രണ്ടാമത്തെ കളിയിലും താരം, വേഗപ്പന്തുകളാല്‍ വരവ് പ്രഖ്യാപിച്ച് 21-കാരന്‍ - Mayank Yadav Fastest delivery - MAYANK YADAV FASTEST DELIVERY

ഐപിഎല്‍ 17-ാം സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ 21-കാരന്‍ പേസര്‍ മായങ്ക് യാദവ്.

MAYANK YADAV  IPL 2024  RCB VS LSG  LUCKNOW SUPER GIANTS
Mayank Yadav bowls Fastest delivery of IPL 2024 in RCB vs LSG match
author img

By ETV Bharat Kerala Team

Published : Apr 3, 2024, 4:09 PM IST

Updated : Apr 3, 2024, 4:24 PM IST

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഏറെ നിര്‍ണായകമായ പ്രകടനം നടത്തിയത് യുവപേസര്‍ മായങ്ക് യാദവാണ്. തന്‍റെ വേഗപ്പന്തുകള്‍ കൊണ്ട് ആര്‍സിബി നിരയിലെ പേരുകേട്ട ബാറ്റര്‍മാരുടെ മുട്ടിടിപ്പിച്ച പ്രകടനമായിരുന്നു 21-കാരന്‍ നടത്തിയത്. മായങ്ക് എറിഞ്ഞ ഒരു പന്ത് പറന്നത് മണിക്കൂറില്‍ 156.7 കിലോമീറ്റർ വേഗതയിലാണ്. ഐപിഎല്‍ 17-ാം സീസണില്‍ നിലവില്‍ ഏറ്റവും വേഗമേറിയ പന്താണിത്.

തന്‍റെ തന്നെ റെക്കോഡാണ് മായങ്ക് തിരുത്തി എഴുതിയത്. നേരത്തെ, പഞ്ചാബ് കിങ്സിനെതിരെ 155.8 കിലോമീറ്റർ വേഗതയിലായിരുന്നു താരം പന്തെറിഞ്ഞത്. സീസണില്‍ വേഗത്തിന്‍റെ കാര്യത്തില്‍ രാജസ്ഥാന്‍റെ നാന്ദ്രെ ബർഗർ (153), മുംബൈ ഇന്ത്യന്‍സിന്‍റെ ജെറാൾഡ് കോറ്റ്‌സി (152.3), ആര്‍സിബിയുടെ അൽസരി ജോസഫ് (151.2), ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മതീഷ പതിരാന (150.9) എന്നിവരാണ് മായങ്കിന് പിന്നിലുള്ളത്.

അതേസമയം പഞ്ചാബിനെതിരായ മത്സരത്തിലെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ മായങ്ക് യാദവിന്‍റെ രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ആര്‍സിബിക്ക് എതിരായത്. തന്‍റെ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിക്കൊണ്ട് മൂന്ന് വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. ബെംഗളൂരുവിന്‍റെ ഓസീസ്‌ സൂപ്പര്‍ താരങ്ങളായ ഗ്ലെൻ മാക്സ്‍വെൽ, കാമറൂൺ ഗ്രീന്‍ എന്നിവര്‍ക്ക് പുറമെ രജത് പടിദാറിനേയുമായിരുന്നു മായങ്ക് ഇരയാക്കിയത്. വെറും രണ്ട് ബൗണ്ടറികള്‍ മാത്രമാണ് മായങ്കിനെതിരെ ആര്‍സിബി താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത്.

പ്രകടനത്തോടെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും താരമാവാന്‍ മായങ്ക് യാദവിന് കഴിഞ്ഞു. പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുകളുമായി ആയിരുന്നു മായങ്ക് തിളങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായി കളിക്കുന്ന മായങ്കിനെ 20 ലക്ഷം രൂപയ്‌ക്കായിരുന്ന ലഖ്‌നൗ സ്വന്തമാക്കിയത്.

ALSO READ: വിരാട് കോലിയ്‌ക്ക് പോലും അതിന് കഴിഞ്ഞിട്ടില്ല, പിന്നെയല്ലേ...; സെവാഗ് പറയുന്നു - VIRENDER SEHWAG ON RCB

കളിച്ച രണ്ട് മത്സരങ്ങളിലേയും താരമായിക്കൊണ്ട് ക്രിക്കറ്റ് ലോകത്ത് തന്‍റെ വരവ് പ്രഖ്യാപിക്കാന്‍ മായങ്കിന് കഴിഞ്ഞു എന്നത് ശ്രദ്ധേയം. അതേസമയം സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗവിനോട് 28 റണ്‍സിനായിരുന്നു ആര്‍സിബി തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ അഞ്ചിന് വിക്കറ്റിന് നേടിയ 181 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ആര്‍സിബി 153 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.

Last Updated : Apr 3, 2024, 4:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.