ETV Bharat / sports

പ്ലേ ഓഫിന് അടുത്തെത്താൻ സൂപ്പര്‍ ജയന്‍റ്‌സും നൈറ്റ് റൈഡേഴ്‌സും; മത്സരം ലഖ്‌നൗവില്‍ - LSG vs KKR Match Preview - LSG VS KKR MATCH PREVIEW

ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം.

IPL 2024  LUCKNOW SUPER GIANTS  KOLKATA KNIGHT RIDERS  ലഖ്‌നൗ VS കൊല്‍ക്കത്ത
LSG VS KKR PREVIEW (ETV BHARAT)
author img

By ETV Bharat Kerala Team

Published : May 5, 2024, 10:24 AM IST

ലഖ്‌നൗ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പ്ലേ ഓഫിന് അടുത്തേക്ക് എത്താൻ ഇരു ടീമിനും ഇന്നത്തെ കളിയില്‍ ജയം അനിവാര്യമാണ്.

പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പത്ത് മത്സരങ്ങളില്‍ ഏഴ് ജയം സ്വന്തമാക്കിയ അവര്‍ക്ക് 14 പോയിന്‍റാണ് നിലവില്‍. പത്ത് കളിയില്‍ ആറെണ്ണത്തിലും ജയം സ്വന്തമാക്കിയ ലഖ്‌നൗ കൊല്‍ക്കത്തയ്‌ക്ക് തൊട്ടുപിന്നില്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്.

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗവും കൊല്‍ക്കത്തയും തമ്മിലേറ്റുമുട്ടുന്ന രണ്ടാമത്തെ മത്സരമാണിത്. ആദ്യം നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ടിന്‍റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും മികവില്‍ കെകെആര്‍ എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു സ്വന്തമാക്കിയത്. ഈഡൻ ഗാര്‍ഡൻസിലെ ഈ തോല്‍വിക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യവും ഇന്ന് സൂപ്പര്‍ ജയന്‍റ്‌സിനുണ്ടാകും.

എന്നാല്‍, താരങ്ങളുടെ പരിക്ക് അവരെ ആശങ്കിയിലാക്കുന്നതാണ്. പേസ് സെൻസേഷൻ മായങ്ക് യാദവ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നും പുറത്തായത് ലഖ്‌നൗവിന് കനത്ത പ്രഹരമാണ്. ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പരിക്കും ടീമിന് തലവേദന സൃഷ്‌ടിക്കുന്നു.

ഡി കോക്കിന്‍റെ അഭാവത്തില്‍ ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാൻ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ഭാരിച്ച ജോലികളാകും ചെയ്യാനുണ്ടാകുക. മധ്യനിരയിലേക്ക് ആഷ്‌ടണ്‍ ടര്‍ണറുടെ വരവ് ബാറ്റിങ്ങില്‍ ടീമിന് കരുത്താകുമെന്ന് പ്രതീക്ഷിക്കാം. ലഖ്‌നൗവിലെ വിക്കറ്റില്‍ രവി ബിഷ്‌ണോയ്, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ബൗളിങ് പ്രകടനങ്ങളാകും ആതിഥേയര്‍ക്ക് നിര്‍ണായകമാകുക.

മറുവശത്ത് വമ്പനടിക്കാരായ കൊല്‍ക്കത്തെയെ ലഖ്‌നൗവിലെ പിച്ച് എങ്ങനെ വരവേല്‍ക്കുമെന്ന് കണ്ട് വേണം അറിയാൻ. പിച്ചിന്‍റെ സ്വഭാവം അപ്രവചനീയമാണെങ്കിലും സാഹചര്യങ്ങള്‍ സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാകാനാണ് സാധ്യത. ഇങ്ങനെ വന്നാല്‍ സുനില്‍ നരെയ്‌ൻ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ ബൗളിങ് മികവ് കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാകും.

പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് ഫോമിലേക്ക് വന്നതും കെകെആറിന് ആശ്വാസമാണ്. ഫില്‍ സാള്‍ട്ട്, സുനില്‍ നരെയ്‌ൻ, വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസല്‍ എന്നിവരുടെ പ്രകടനങ്ങളിലാകും ടീമിന്‍റെ റണ്‍സ് പ്രതീക്ഷ.

Also Read : അതിങ്ങ് തന്നേക്ക് റിതുരാജെ...; ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് വിരാട് കോലി - Virat Kohli In Orange Cap List

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം: കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), അര്‍ഷിൻ കുല്‍ക്കര്‍ണി, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളസ് പുരാൻ, ആഷ്‌ടണ്‍ ടര്‍ണര്‍, ആയുഷ് ബഡോണി, കൃണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, നവീൻ ഉള്‍ ഹഖ്, മൊഹ്‌സിൻ ഖാൻ, യാഷ് താക്കൂര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം: സുനില്‍ നരെയ്‌ൻ, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), അംഗ്‌കൃഷ് രഘുവൻഷി, ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, മനീഷ് പാണ്ഡെ, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.