ETV Bharat / sports

അവസാന കളിയും തോറ്റു, പോയിന്‍റ് പട്ടികയില്‍ മുംബൈ ലാസ്റ്റ് തന്നെ; ജയത്തോടെ ലഖ്‌നൗവിനും മടക്കം - MI vs LSG Match Result - MI VS LSG MATCH RESULT

ഐപിഎല്‍ സീസണിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്.

MUMBAI INDIANS  LUCKNOW SUPER GIANTS  IPL 2024  രോഹിത് ശര്‍മ
MI VS LSG (IANS)
author img

By ETV Bharat Kerala Team

Published : May 18, 2024, 6:52 AM IST

Updated : May 18, 2024, 7:18 AM IST

മുംബൈ: ഐപിഎല്‍ പതിനേഴാം പതിപ്പിലെ അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ച് മുംബൈ ഇന്ത്യൻസ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച് മടങ്ങാൻ ഇറങ്ങിയ മുംബൈയെ 18 റണ്‍സിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കീഴടക്കിയത്. ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ ലഖ്‌നൗവും പ്ലേഓഫ് കാണാതെ പുറത്തായി.

വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ 214 റണ്‍സാണ് നേടിയത്. ക്യാപ്‌റ്റൻ കെഎല്‍ രാഹുലിന്‍റെയും മധ്യനിരയിലെ പ്രധാനി നിക്കോളസ് പുരാന്‍റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലായിരുന്നു ലഖ്‌നൗ തകര്‍പ്പൻ സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് 196 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും േചര്‍ന്നൊരുക്കിയത്. ആദ്യ വിക്കറ്റില്‍ 8.4 ഓവറില്‍ ഇരുവരും 88 റണ്‍സ് നേടി. 20 പന്തില്‍ 23 റണ്‍സ് നേടിയ ബ്രെവിസിനെ വീഴ്‌ത്തി ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കിയത് നവീൻ ഉള്‍ ഹഖ്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് അക്കൗണ്ട് തുറക്കും മുന്‍പേ കൂടാരം കയറി. പത്താം ഓവര്‍ പന്തെറിഞ്ഞ കൃണാല്‍ പാണ്ഡ്യയാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 11-ാം ഓവറില്‍ സ്കോര്‍ 97-ല്‍ നില്‍ക്കെ തകര്‍ത്തടിച്ചുകൊണ്ടിരുന്ന രോഹിത് ശര്‍മയെ (38 പന്തില്‍ 68) രവി ബിഷ്‌ണോയ് മൊഹ്‌സിൻ ഖാന്‍റെ കൈകളില്‍ എത്തിച്ചു.

14-ാം ഓവറില്‍ ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യയേയും (16) മുംബൈയ്‌ക്ക് നഷ്‌ടപ്പെട്ടു. തൊട്ടടുത്ത ഓവറില്‍ നേഹല്‍ വധേരയും (1) വീണു. ഇതോടെ, ഒരു വിക്കറ്റിന് 88 റണ്‍സ് എന്ന നിലയില്‍ നിന്നും അഞ്ചിന് 120 എന്ന നിലയിലേക്ക് മുംബൈ വീണു.

ഏഴാം നമ്പറില്‍ ഇറങ്ങിയ നമാൻ ധിറിന്‍റെ പ്രകടനമാണ് മുംബൈയുടെ തോല്‍വി ഭാരം കുറച്ചത്. 28 പന്ത് നേരിട്ട താരം 62 റണ്‍സായിരുന്നു മത്സരത്തില്‍ നേടിയത്. ഇഷാൻ കിഷന്‍റെ (14) വിക്കറ്റ് നഷ്‌ടമായതിന് പിന്നാലെ എത്തിയ റൊമാരിയോ ഷെപ്പേര്‍ഡ് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. രവി ബിഷ്‌ണോയും നവീൻ ഉള്‍ ഹഖും രണ്ട് വീതം വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗവിന് വേണ്ടി കെഎല്‍ രാഹുല്‍ 41 പന്തില്‍ 55 റണ്‍സും നിക്കോളസ് പുരാൻ 29 പന്തില്‍ 75 റണ്‍സും നേടി. മാര്‍ക്കസ് സ്റ്റോയിനിസ് (28), ആയുഷ് ബഡോണി (22*) എന്നിവരും ലക്‌നൗവിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചു. മുംബൈയ്‌ക്കായി പിയൂഷ് ചൗള, നുവാൻ തുഷാര എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

Also Read : മുംബൈക്ക് പിഴച്ചതെവിടെ?; ഹാര്‍ദിക്കിന്‍റെ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര - Aakash Chopra On Mumbai Indians

Last Updated : May 18, 2024, 7:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.