ETV Bharat / sports

ആൻഫീല്‍ഡില്‍ 'ഗോള്‍ പ്രളയം', തകര്‍ന്ന് തരിപ്പണമായി സ്‌പാര്‍ട്ട പ്രാഗ്; ലിവര്‍പൂള്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍

യുവേഫ യൂറോപ്പ ലീഗ്: ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സ്‌പാര്‍ട്ട പ്രാഗിനെ തകര്‍ത്തു. രണ്ട് പാദങ്ങളിലായി ലിവര്‍പൂള്‍ ജയം നേടിയത് 11-2 എന്ന അഗ്രിഗേറ്റ് സ്കോറിന്.

UEFA Europa League Liverpool  AC Sparta Prague  Liverpool vs AC Sparta Prague UEL Liverpool Beat AC Sparta Prague In UEFA Europa League League Round of 16
Liverpool vs AC Sparta Prague
author img

By ETV Bharat Kerala Team

Published : Mar 15, 2024, 6:59 AM IST

ലണ്ടൻ: സ്‌പാര്‍ട്ട പ്രാഗിനെ (AC Sparta Prague) ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ (Liverpool) യുവേഫ യൂറോപ്പ ലീഗ് (UEFA Europa League) ക്വാര്‍ട്ടറില്‍. ആൻഫീല്‍ഡില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ചെക്ക് റിപ്പബ്ലിക്കൻ ക്ലബിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്. ഇരു പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ 11-2 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് ചെമ്പടയുടെ മുന്നേറ്റം.

കഴിഞ്ഞ ആഴ്‌ച സ്‌പാര്‍ട്ട പ്രാഗിന്‍റെ ഹോം ഗ്രൗണ്ടായ എപെറ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ലിവര്‍പൂള്‍ ജയിച്ചത്. ആൻഫീല്‍ഡില്‍ രണ്ടാം പാദ മത്സരത്തിനെത്തിയപ്പോഴും ചെക്ക് റിപ്പബ്ലിക്കൻ ക്ലബിനെ പൂട്ടാൻ ലിവര്‍പൂളിന് സാധിച്ചു. മത്സരത്തില്‍ ഏഴ് മിനിറ്റിനുള്ളില്‍ നാല് ഗോളാണ് ചെമ്പട സ്‌പാര്‍ട്ട പ്രാഗിന്‍റെ വലയിലേക്ക് എത്തിച്ചത്.

ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ അടിച്ച ഡാര്‍വിൻ ന്യൂനസിലൂടെയായിരുന്നു ആൻഫീല്‍ഡിലും ലിവര്‍പൂളിന്‍റെ ഗോള്‍വേട്ടയുടെ തുടക്കം. മത്സരത്തിന്‍റെ ഏഴാം മിനിറ്റിലായിരുന്നു ന്യൂനസ് ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടുന്നത്. ഡൊമിനിക്ക് സോബോസ്ലൈയുടെ അസിസ്റ്റില്‍ നിന്നാണ് ന്യൂനസ് സന്ദര്‍ശകരുടെ വലയിലേക്ക് പന്ത് അടിച്ചുകയറ്റിയത്.

ഈ ഗോളിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ രണ്ടാം ഗോളും സ്‌പാര്‍ട്ട പ്രാഗയുടെ വലയലിലേക്ക്. അതും മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍. മൊഹമ്മദ് സലായുടെ അസിസ്റ്റില്‍ നിന്നും യുവ മധ്യനിര താരം ബോബി ക്ലാര്‍ക്കാണ് ആതിഥേയര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്.

10-ാം മിനിറ്റില്‍ ലിവര്‍പൂളിന്‍റെ മൂന്നാം ഗോള്‍. മൊഹമ്മദ് സലായായിരുന്നു ഇത്തവണ ഗോള്‍ സ്കോറര്‍. മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയ ബോബി ക്ലാര്‍ക്കിന്‍റെ പാസ് സ്വീകരിച്ചായിരുന്നു സലാ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തിയത്.

കോഡി ഗാപ്‌കോ മത്സരത്തിന്‍റെ 14-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സലായുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗാപ്‌കോയുടെ ഗോളിന്‍റെ പിറവി. പിന്നീട്, ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ ഗോളുകളൊന്നും നേടിയില്ല.

മറുവശത്ത് 42-ാം മിനിറ്റില്‍ വെല്‍ക്കോ ബിര്‍മാൻസിവിച്ച് സ്‌പാര്‍ട്ട പ്രാഗിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഇതോടെ മത്സരത്തിന്‍റെ ഒന്നാം പകുതി 4-1 എന്ന നിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഡൊമിനിക്ക് സോബോസ്ലൈ, കോഡി ഗാപ്‌കോ എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടിയത്. 48-ാം മിനിറ്റില്‍ സലായുടെ പാസില്‍ നിന്നാണ് സോബോസ്ലൈ പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. 55-ാം മിനിറ്റില്‍ ഹാര്‍വി എല്ലിയോട്ടിന്‍റെ അസിസ്റ്റില്‍ നിന്നും ഗാപ്‌കോ ലിവര്‍പൂളിന്‍റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

Also Read : ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോയ്‌ക്ക് ജയം, പിഎസ്‌വിയെ തകര്‍ത്ത് ഡോര്‍ട്ട്‌മുണ്ട്; ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.