ETV Bharat / sports

ഹോങ്കോങ്ങില്‍ കളിക്കാത്ത മെസി ടോക്ക്യോയില്‍ ഇറങ്ങി; അര്‍ജന്‍റീനയുടെ സൗഹൃദമത്സരം ചൈനയില്‍ നടക്കില്ലെന്ന് സ്പോര്‍ട്‌സ് ബ്യൂറോ - അര്‍ജന്‍റീന സൗഹൃദ മത്സരം

ചൈനയില്‍ നടത്താനിരുന്ന അര്‍ജന്‍റീന- നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കിയതായി റിപ്പോര്‍ട്ട്.

Argentina Friendly Match Cancelled  Argentina vs Nigeria Match Cancel  Lionel Messi China  അര്‍ജന്‍റീന സൗഹൃദ മത്സരം  ലയണല്‍ മെസി
Argentina vs Nigeria Friendly Match Cancelled In China
author img

By ETV Bharat Kerala Team

Published : Feb 10, 2024, 11:16 AM IST

ഹാങ്‌ഝൗ: മാര്‍ച്ചില്‍ ചൈനയില്‍ വെച്ച് നൈജീരിയക്കെതിരെ നടത്താനിരുന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം റദ്ദാക്കി (Argentina's Friendly Match In China Cancelled). ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ ഇന്‍റര്‍ മയാമിക്കായി സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi) കളിക്കാതിരുന്നതിനെ തുടര്‍ന്നുള്ള ആരാധക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. നൈജീരിയ (Nigeria), ഐവറി കോസ്റ്റ് (Ivory Coast) ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കായാണ് ലയണല്‍ മെസിയും സംഘവും അടുത്ത മാസം ചൈനയിലേക്ക് എത്താനിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ഹോങ്കോങ് ഇലവനെതിരെ ഇന്‍റര്‍ മയാമിയുടെ സൗഹൃദ മത്സരം നടന്നത് (Hong Kong XI vs Inter Miami). റിയാദ് സീസണ്‍ കപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട മെസി അല്‍ നസ്‌റിനെതിരായ രണ്ടാം മത്സരത്തില്‍ പകരക്കാരനായിട്ടായിരുന്നു കളിക്കാനെത്തിയത്. തുടര്‍ന്ന് ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ മെസി കളിക്കാനിറങ്ങാതിരുന്നത് ആരാധകരെ നിരാശരാക്കി.

മെസി കളിക്കാതിരുന്ന സാഹചര്യത്തില്‍ ടിക്കറ്റിനായി നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. സ്ഥിതി ശാന്തമാക്കാന്‍ ടിക്കറ്റ് നിരക്കിന്‍റെ പകുതി തിരികെ നല്‍കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഇതിന് പിന്നാലെ ജപ്പാനിലേക്കാണ് ഇന്‍റര്‍ മയാമി സംഘം പോയത്.

അവിടെ, വിസ്സെല്‍ കോബെയ്‌ക്കെതിരായ മത്സരത്തില്‍ മെസി 30 മിനിറ്റ് കളിച്ചു (Vissel Kobe vs Inter Miami). ഇതിന് പിന്നാലെയാണ് നൈജീരിയക്കെതിരായ അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം പദ്ധതി പ്രകാരം നടക്കില്ലെന്ന് ഹാങ്‌സൗ സ്പോര്‍ട്‌സ് ബ്യൂറോ അറിയിച്ചത് (Hangzhou Sports Bureau). ഹാങ്‌ചോയിലെ മത്സരം റദ്ദാക്കിയ സാഹചര്യത്തില്‍ നൈജീരിയക്കെതിരായ മത്സരത്തിനായി പുതിയ വേദി തേടുകയാണ് തങ്ങളെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷന്‍ പ്രതിനിധി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഐവറി കോസ്റ്റിനെതിരായ മത്സരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഐവറി കോസ്റ്റ് ഫുട്‌ബോള്‍ ടീം വക്താവ് ആൻ-മേരി എൻ ഗ്യൂസൻ അറിയിച്ചു. ബെയ്‌ജിങ്ങിലാണ് ഈ മത്സരം നടത്താനൊരുങ്ങുന്നത്.

കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന് മുന്‍പായുള്ള അര്‍ജന്‍റൈന്‍ സംഘത്തിന്‍റെ നിര്‍ണായക മത്സരങ്ങളാണ് ഇവ രണ്ടും. നിലവില്‍ പുരോഗമിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്‍റെ ഫൈനലിസ്റ്റുകളാണ് നൈജീരിയയും ഐവറി കോസ്‌റ്റും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.