ന്യൂഡെൽഹി: 'മിനി ലോകകപ്പ്' എന്നറിയപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി 1998 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആരംഭിച്ചത്. നേരത്തെ ഐസിസി നോക്കൗട്ട് ടൂർണമെന്‍റ് എന്നറിയപ്പെട്ടിരുന്ന മത്സരം 4 വർഷം കൂടുമ്പോഴാണ് നടക്കുക. ടെസ്റ്റ് പദവി ലഭിക്കാത്ത രാജ്യങ്ങളിൽ ക്രിക്കറ്റിനായി ഫണ്ട് ശേഖരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കെനിയയിലും ബംഗ്ലാദേശിലുമാണ് ആദ്യ രണ്ട് പതിപ്പുകൾ നടന്നത്. പിന്നീട് ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ പ്രധാന ക്രിക്കറ്റ് രാജ്യങ്ങളിൽ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.
2009 എഡിഷനില്‍ ഫോർമാറ്റ് മാറ്റി ഐസിസി ഏകദിന റാങ്കിംഗിൽ മികച്ച 8 ടീമുകളെ മാത്രം ഉൾപ്പെടുത്തി. ട്രോഫി ആരംഭിക്കുന്നതിന് 6 മാസം മുമ്പാണ് റാങ്കിങ് കട്ട്ഓഫ് നിശ്ചയിച്ചത്. 2017നുശേഷം, ചാമ്പ്യൻസ് ട്രോഫി നിർത്തിയതിനാൽ മൂന്ന് ക്രിക്കറ്റ് ഫോർമാറ്റുകൾക്കും ഒരു ആഗോള ടൂർണമെന്‍റ് മാത്രമേയുള്ളൂ. എന്നാൽ 2021ൽ ചാമ്പ്യൻസ് ട്രോഫിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഐസിസി എല്ലാവരെയും അമ്പരപ്പിച്ചു.
1998 മുതൽ 2024 വരെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ടീമുകൾ:-
വിൽസ് ഇന്‍റർനാഷണൽ കപ്പ് (1998/99) - ദക്ഷിണാഫ്രിക്ക
ചാമ്പ്യൻസ് ട്രോഫി എന്നറിയപ്പെടുന്ന ഐസിസി ടൂർണമെന്‍റിന്‍റെ ആദ്യ പതിപ്പിന് വിൽസ് ഇന്‍റര്‍നാഷണൽ കപ്പ് എന്നായിരുന്നു പേര്. ബംഗ്ലാദേശിലാണ് ആദ്യം സംഘടിപ്പിച്ചത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 4 വിക്കറ്റിന് വിജയിച്ചു.
വെസ്റ്റ് ഇൻഡീസ്- 245
ദക്ഷിണാഫ്രിക്ക- 248/6
ഐസിസി നോക്കൗട്ട് (2000/01) - ന്യൂസിലാൻഡ്
ഐസിസി നോക്കൗട്ട് എന്നായിരുന്നു ചാമ്പ്യൻസ് ട്രോഫിയുടെ രണ്ടാം പതിപ്പിന്‍റെ പേര്. കെനിയയാണ് ആതിഥേയത്വം വഹിച്ചത്. ന്യൂസിലൻഡും ഇന്ത്യയും തമ്മിലായിരുന്നു അവസാന മത്സരം. ന്യൂസിലൻഡ് 4 വിക്കറ്റിന് ജയിച്ചു.
ഇന്ത്യ - 264/6
ന്യൂസിലൻഡ് - 265/6
ചാമ്പ്യൻസ് ട്രോഫി (2002/03) - ഇന്ത്യയും ശ്രീലങ്കയും
2002 ൽ ശ്രീലങ്കയിൽ നടന്ന ഈ ടൂർണമെന്‍റിന് ആദ്യമായി ചാമ്പ്യൻസ് ട്രോഫി എന്ന് ഐസിസി നാമകരണം ചെയ്‌തു. മഴ മൂലം കളി ഉപേക്ഷിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ട്രോഫി പങ്കിട്ടു.
ചാമ്പ്യൻസ് ട്രോഫി (2004) - വെസ്റ്റ് ഇൻഡീസ്
ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ നാലാം പതിപ്പ് ഇംഗ്ലണ്ടിലാണ് സംഘടിപ്പിച്ചത്. ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലായിരുന്നു അവസാന മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 217 റൺസ് നേടിയപ്പോൾ വെസ്റ്റ് ഇൻഡീസ് 2 വിക്കറ്റ് ശേഷിക്കെ നേടിയെടുത്തു.
ഇംഗ്ലണ്ട് - 217 റൺസ്
വെസ്റ്റ് ഇൻഡീസ് - 218/8
ചാമ്പ്യൻസ് ട്രോഫി (2006/07) - ഓസ്‌ട്രേലിയ
2006-7 ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയരായിരുന്നു ഇന്ത്യ. ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു അവസാന മത്സരം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 200 റൺസെടുത്തു.ലക്ഷ്യം അനായാസം നേടിയ ഓസ്‌ട്രേലിയ 6 വിക്കറ്റിന് വിജയിച്ചു.
ന്യൂസിലൻഡ് - 200/9
ഓസ്‌ട്രേലിയ- 206/4
ചാമ്പ്യൻസ് ട്രോഫി (2009/10) - ഓസ്‌ട്രേലിയ
ചാമ്പ്യൻസ് ട്രോഫിയുടെ ആറാം പതിപ്പ് ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. വെസ്റ്റ് ഇൻഡീസും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു അവസാന മത്സരം. ഇതിൽ 8 വിക്കറ്റിന് വിജയിച്ച ഓസ്‌ട്രേലിയ തുടർച്ചയായ രണ്ടാം തവണയും ട്രോഫി സ്വന്തമാക്കി.
വെസ്റ്റ് ഇൻഡീസ് - 138
ഓസ്ട്രേലിയ - 116/2
ചാമ്പ്യൻസ് ട്രോഫി (2013) - ഇന്ത്യ
ഐസിസി ചാമ്പ്യൻസ് ട്രോഫി 2013 ആതിഥേയത്വം വഹിച്ചത് ഇംഗ്ലണ്ടാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു അവസാന മത്സരം. ആവേശകരമായ ഈ മത്സരത്തിൽ 5 റൺസിന് ജയിച്ച ഇന്ത്യ ആദ്യമായി ഈ ട്രോഫി സ്വന്തമാക്കി.
ഇന്ത്യ - 129/7
ഇംഗ്ലണ്ട് - 124/8
ചാമ്പ്യൻസ് ട്രോഫി (2017) - പാകിസ്ഥാൻ
2017ലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ അവസാന പതിപ്പ് നടന്നത്. ഇംഗ്ലണ്ടിലായിരുന്നു സംഘടിപ്പിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായിരുന്നു അവസാന മത്സരം. ഇതിൽ 180 റൺസിന് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി.
പാകിസ്ഥാൻ- 338/4
ഇന്ത്യ- 158.
ഐസിസി ചാമ്പ്യൻസ് ട്രോഫി 2021 ഇന്ത്യയിൽ സംഘടിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, കൊറോണയെ തുടർന്ന് ടൂർണമെന്‍റ് റദ്ദാക്കാൻ ഐസിസി തീരുമാനിച്ചു.
Also Read: വിജയ പ്രതീക്ഷയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; മത്സരം കൊച്ചിയില്‍ - ISL Kerala Blasters