ഹാമിൽട്ടൺ (ന്യൂസിലൻഡ്): ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 423 റൺസിന് തകർത്ത് ന്യൂസിലൻഡ് ചരിത്ര വിജയം നേടി. ടോം ലാഥം നയിക്കുന്ന ബ്ലാക്ക്‌ക്യാപ്‌സ് ടീം റണ്ണുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തി. 2018ൽ ന്യൂസിലൻഡ് ശ്രീലങ്കയെ 423 റൺസിന് തകർത്ത് മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇംഗ്ലീഷ് പട പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് ബൗളർമാർ മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ടിന്‍റെ വിജയക്കുതിപ്പ് തടയുകയായിരുന്നു. ടോം ലാഥം (63), മിച്ചൽ സാന്‍റ്‌നര്‍ (76) എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് 347 റൺസാണ് നേടിയത്.
New Zealand finish the job as Tim Southee bows out a winner in Hamilton 👏#NZvENG 👉 https://t.co/rDDz3CQKeS#WTC25 pic.twitter.com/7ryQ45M8U8
— ICC (@ICC) December 17, 2024
ഇംഗ്ലണ്ടിനായി മാത്യു പോട്ട്സ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗസ് അറ്റ്കിൻസൺ 3 ബാറ്റര്‍മാരെ പുറത്താക്കി. പിന്നീട് ഇംഗ്ലണ്ടിനെ 143 റൺസിന് പുറത്താക്കി ബ്ലാക്ക് ക്യാപ്സ് മത്സരത്തിൽ ലീഡ് നേടി. മാറ്റ് ഹെൻറി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ വില്യം ഒ റൂർക്കും മിച്ചൽ സാന്‍റ്‌നറും 3 വിക്കറ്റ് വീതം വീഴ്ത്തി.
A Kane Williamson classic in Hamilton 👏#WTC25 | 📝 #NZvENG: https://t.co/9lhSAYCPYV pic.twitter.com/ErW6IBO36Q
— ICC (@ICC) December 16, 2024
കെയ്ൻവില്യംസൺ 156 റൺസിന്‍റെ ഇന്നിങ്സ് കളിച്ചപ്പോൾ വിൽ യംഗും ഡാരിൽ മിച്ചലും അർദ്ധ സെഞ്ച്വറി നേടി . ന്യൂസിലൻഡ് ഇംഗ്ലണ്ടിന് 658 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമായിരുന്നു നൽകിത്. എന്നാല്‍ മറുപടിയായില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 234 റൺസിൽ ഒതുക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസിന് മുകളിൽ ന്യൂസിലൻഡിന്‍റെ രണ്ടാം വിജയമാണിത്.
Also Read: രണ്ട് തവണ ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഡാരൻ സമി ഇനി വെസ്റ്റ് ഇന്‍ഡീസ് മുഖ്യ പരിശീലകൻ - DAREN SAMMY