തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് കേരള ക്രിക്കറ്റ് ലീഗിനുള്ള താരലേലം തിരുവനന്തപുരത്ത് നടന്നു. നാല് താരങ്ങള്‍ക്ക് ഏഴു ലക്ഷത്തില്‍ കൂടുതല്‍ ലഭിച്ചു. എം.സ് അഖില്‍ ( 7.4 ലക്ഷം - ട്രിവാന്‍ഡ്രം റോയല്‍സ്), വരുണ്‍ നായനാര്‍ ( 7.2-തൃശൂര്‍ ടൈറ്റന്‍സ്), മനുകൃഷ്‌ണന്‍ ( 7 ലക്ഷം- കൊച്ചി ബ്ലൂ ടൈഗേഴ്‌സ്), സല്‍മാന്‍ നിസാര്‍ (7 ലക്ഷം - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്) ഇവരാണ് ലേലത്തിലെ വിലയേറിയ താരങ്ങള്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സില്‍ നടന്ന താര ലേലം ചാരു ശര്‍മ നിയന്ത്രിച്ചു. 168 കളിക്കാരുമായാണ് ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ താരലേലം ആരംഭിച്ചത്.
ഐപിഎല്‍, രഞ്ജി ട്രോഫി എന്നിവയില്‍ കളിച്ചിട്ടുള്ളവര്‍ 'എ' വിഭാഗത്തില്‍ രണ്ട് ലക്ഷമായിരുന്നു അടിസ്ഥാന വില. സി കെ നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 സ്റ്റേറ്റ്, അണ്ടര്‍ 19 ചലഞ്ചേഴ്സ് മല്‍സരങ്ങളിലെ താരങ്ങളെ ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. ഒരു ലക്ഷമായിരുന്നു ഇവരുടെ അടിസ്ഥാന വില. അണ്ടര്‍ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റര്‍മാരുമായവരെ 'സി' വിഭാഗത്തില്‍പെടുത്തി 50,000 രൂപയും അടിസ്ഥാന വിലയിട്ടു.
108 താരങ്ങളെ ഫ്രാഞ്ചൈസികള്‍ വിളിച്ചെടുത്തു. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരങ്ങള്‍ ക്രമീകരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗ് ഒഫീഷല്‍ ലോഞ്ചിങ് ഈ മാസം 31 ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.
ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പില്‍ ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ടീമുകളാകും മാറ്റുരയ്ക്കുക.
Also Read: അർഷാദ് നദീമിന് പാകിസ്ഥാനില്‍ രാജകീയ വരവേല്‍പ്പ്, 'നീണാൾ വാഴട്ടെ' ആര്‍പ്പ് വിളിച്ച് ആരാധകര്‍ - Arshad Nadeem Gets Royal Welcome