ETV Bharat / sports

കേരള ക്രിക്കറ്റ് ലീഗ്; ആലപ്പിക്കെതിരേ ഏരീസ് കൊല്ലം സെയിലേഴ്‌സിന് ജയം - Kerala Cricket League - KERALA CRICKET LEAGUE

ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. കൊല്ലത്തിന്‍റെ എന്‍എം ഷറഫുദ്ദീനാണ് മാന്‍ ഓഫ് ദ മാച്ച്.

കേരള ക്രിക്കറ്റ് ലീഗ്  ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ജയം  ആലപ്പി റിപ്പിള്‍സ് തോറ്റു  KOLLAM SAILORS WIN AGAINST ALLEPPEY
കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ (KCL/FB)
author img

By ETV Bharat Sports Team

Published : Sep 6, 2024, 7:51 PM IST

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ഇന്ന് (സെപ്‌റ്റംബര്‍ 6) നടന്ന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ആലപ്പി 16.3 ഓവറില്‍ 95 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 13.4 ഓവറില്‍ രണ്ടു വിക്കറ്റിന് ജയിച്ചു.

ടോസ് നേടിയ കൊല്ലം ആലപ്പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെ ആലപ്പിയുടെ വിക്കറ്റുകൾ വീണു. 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനാണ് ആലപ്പിക്കായി കുറച്ചെങ്കിലും പൊരുതിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് ക്യാപ്റ്റൻ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്നുള്ള കൂട്ടുകെട്ട് കൊല്ലത്തിന് അനായാസ വിജയം നല്‍കി. സച്ചിന്‍ ബേബി 40 റണ്‍സും വത്സല്‍ ഗോവിന്ദ് 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിഷേക് നായര്‍ 18 റണ്‍സുമായി പുറത്തായി.

കൊല്ലത്തിന്‍റെ എന്‍.എം. ഷറഫുദ്ദീനാണ് മാന്‍ ഓഫ് ദ മാച്ച്. എന്‍എം ഷറഫുദ്ദീന്‍ നാലും ബിജു നാരായണന്‍ മൂന്നും ബാസില്‍ എന്‍പി രണ്ടും വിക്കറ്റുകളും നേടി. കൊല്ലം സെയ്‌ലേഴ്‌സ് മൂന്നു കളിയില്‍ നിന്നു മൂന്നു ജയവുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Also Read: ചരിത്ര നേട്ടം പിറന്നു; കരിയറില്‍ 900 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - Cristiano Ronaldo

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.