ഗുവാഹത്തി: സ്വന്തം തട്ടകത്തിലെ ആഘോഷങ്ങള്‍ക്കും പോരാട്ടത്തിനും ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ എവേ മത്സരത്തിനിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഗുവാഹത്തിയില്‍ രാത്രി 7.30 ആണ് മത്സരം. ഹോം ഗൗണ്ടില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ ഒരു തോല്‍വിയും ഒരു ജയവുമാണ് മഞ്ഞപ്പടയുടെ നേട്ടം. നോര്‍ത്ത് ഈസ്റ്റിനും ഒരു ജയവും തോല്‍വിയുമാണ്.
രണ്ടാം മത്സരത്തിലെ ജയം ആവര്‍ത്തിക്കാനാണ് മിക്കേൽ സ്‌റ്റാറേയുടെ സംഘത്തിന്‍റെ ലക്ഷ്യം. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീമില്‍ തിരിച്ചെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് കുറച്ചൂടെ ശക്തരാകും. മുഹമ്മദ് ഐമന്‍ ആദ്യ ഇലവനിലെത്താന്‍ സാധ്യതയുണ്ട്. നോവ സദൂയി, ഹെസൂസ് ഹിമെനെ, ക്വാമെ പെപ്ര, കെപി രാഹുല്‍ എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് കളി എളുപ്പമാകും. ഡ്യൂറന്‍ഡ് കപ്പ് നേടിയ ആത്മവിശ്വാസത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഹോം ഗ്രൗണ്ടില്‍ ഏതുവിധേനയും ജയിക്കാനുള്ള ശ്രമത്തിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരള ബ്ലാസ്റ്റേഴ്‌സ് - നോര്‍ത്ത് ഇതുവരേ നടന്ന മത്സരങ്ങളില്‍ എട്ടുതവണ ജയിച്ചതും മഞ്ഞപ്പടയാണ്. അഞ്ച് മത്സരം തോല്‍വിയിലും ഏഴെണ്ണം സമനിലയിലും കലാശിച്ചു.സ്‌പാനിഷുകാരന്‍ യുവാന്‍ബെനാലിയാണ് നോര്‍ത്തിന്‍റെ പരിശീലകന്‍.