ETV Bharat / sports

അതിഗംഭീര തിരിച്ചുവരവ്; ഇത് മഞ്ഞപ്പട ഡാ... മുഹമ്മദൻസിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് - KERALA BLASTERS DEFEAT MOHAMMEDAN

ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെയാണ് ഒരു ഗോളിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക് മഞ്ഞപ്പട പരാജയപ്പെടുത്തിയത്

KERALA BLASTERS  MOHAMMEDAN SC  INDIAN SUPER LEAGUE  കേരള ബ്ലാസ്‌റ്റേഴ്‌സ്
Kerala Blasters (X)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 9:33 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പൻ ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെയാണ് ഒരു ഗോളിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക് മഞ്ഞപ്പട പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് അതിഗംഭീര തിരിച്ചുവരവ് നടത്തിയത്.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആണ് മര്‍ജിലോല്‍ കസിമോവ് മുഹമ്മദൻസിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതി സമനിലയില്‍ കലാശിച്ചു. ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് 67-ാം മിനിറ്റിലായിരുന്നു ക്വാമേ പെപ്ര മഞ്ഞപ്പടയ്‌ക്കായി സമനില പിടിച്ചത്. ഇതിനുപിന്നാലെ 8 മിനിറ്റിന് ശേഷം 75-ാം മിനിറ്റില്‍ ജിമിനെസ് ബ്ലാസ്‌റ്റേഴ്‌സിനായി വിജയ ഗോളും നേടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഈ ജയത്തോടെ സീസണില്‍ 5 മത്സരങ്ങളില്‍ നിന്നായി രണ്ട് ജയങ്ങളും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 8 പോയിന്‍റുമായി 5-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 4 പോയിന്‍റുള്ള മുഹമ്മദൻസ് 11-ാം സ്ഥാനത്തും എത്തി. 13 പോയിന്‍റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്തും 10 പോയിന്‍റുമായി മോഹൻ ബഗാൻ ലീഗില്‍ രണ്ടാം സ്ഥാനത്തുമാണ്.

Read Also: ഇനി സഞ്ജുവിന്‍റെ സമയം! ടെസ്റ്റ് ടീമില്‍ രാഹുല്‍ വേണ്ട, ആവശ്യവുമായി ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.