മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരിന് ഇറങ്ങും മുമ്പ് പേരില്‍ ഒദ്യോഗികമായി മാറ്റം അറിയിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ സൂപ്പര്‍ താരം. രാജസ്ഥാന്‍ ഓപ്പണറായ ജോസ് ബട്‌ലര്‍ തന്‍റെ പേര് ജോഷ് ബട്‌ലര്‍ എന്നാണ് ഔഗ്യോഗികമായി മാറ്റിയിരിക്കുന്നത്. 30-കാരന്‍ തന്‍റെ പേരിലെ മാറ്റം പ്രഖ്യാപിക്കുന്ന വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
'ജോസ് ബട്‌ലര്‍' എന്ന തന്നെ ജീവിതകാലം മുഴുവന്‍ ആളുകള്‍ 'ജോഷ് ബട്‌ലര്‍' എന്നാണ് വിളിച്ചത്. അതിനാല്‍ 'ജോഷ്' ഔദ്യോഗികമാക്കുകയാണ്. 30 വര്‍ഷങ്ങളായി താന്‍ നേരിട്ടിരുന്ന 'പ്രശ്‌നം' പരിഹരിച്ചുവെന്നുമാണ് ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ പ്രസ്‌തുത വീഡിയോയില്‍ പറയുന്നത്.
"ഹായ്.., ഞാന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ക്യാപ്റ്റൻ ജോസ് ബട്‌ലറാണ്. എന്നാല്‍ ജീവിതകാലം മുഴുവനും ആളുകള്‍ എന്നെ തെറ്റായ പേരാണ് വിളിച്ചിരുന്നത്. തെരുവിലെ ആളുകൾ മുതല്‍ എന്‍റെ അമ്മ വരെ ഇക്കൂട്ടത്തിലുണ്ട്.
ജന്മദിനത്തില്‍ എനിക്ക് അയച്ച ആശംസ കാര്‍ഡില്‍ 'പ്രിയപ്പെട്ട ജോഷ്, നിനക്ക് പ്രായമാവുന്നു. ജന്മദിനാശംസകൾ. ഒരുപാട് സ്നേഹം' എന്നാണ് എന്‍റെ അമ്മ കുറിച്ചത്. 13 വർഷക്കാലം എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കുകയും രണ്ട് ലോകകപ്പ് നേടുകയും ചെയ്‌തതിന് ശേഷം, ഞാന്‍ ആ പ്രശ്നം പരിഹരിക്കുകയാണ്. ഇനി മുതല്‍ ഞാന്‍ ഔദ്യോഗികമായും ജോഷ് ബട്‌ലറാണ്"- 30-കാരന്‍ പറഞ്ഞു.
പേരില്‍ ഔദ്യോഗിക മാറ്റത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനായി മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ബട്‌ലര്‍ ആദ്യ മത്സരം കളിക്കുന്നത്. അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരെ അവരുടെ തട്ടകമായ വാങ്കഡെയിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും പിടിക്കാന്‍ മലയാളി താരം സഞ്‌ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ വിജയത്തുടര്‍ച്ചയാണ് ടീം ലക്ഷ്യം വയ്‌ക്കുന്നത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനേയും പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനേയുമായിരുന്നു രാജസ്ഥാന്‍ തോല്‍പ്പിച്ചത്.
മറുവശത്ത് സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതിലുള്ള വിവാദം കത്തി നില്‍ക്കുന്നതിനിടെയുള്ള മുംബൈയുടെ തുടര്‍ തോല്‍വികള്‍ ഹാര്‍ദിക്കിനെതിരെയുള്ള വിമര്‍ശനങ്ങളും ആളിപ്പിക്കുന്നുണ്ട്.