ETV Bharat / sports

'ഇത് അവന്‍റെ ആദ്യ ടൂര്‍'; ആ നേട്ടം മകന് സമര്‍പ്പിച്ച് ജസ്‌പ്രീത് ബുംറ

വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ആറ് വിക്കറ്റ് നേട്ടം മകന്‍ അങ്കദിന് സമര്‍പ്പിച്ച് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ.

author img

By ETV Bharat Kerala Team

Published : Feb 4, 2024, 7:44 PM IST

Jasprit Bumrah  India vs England  Angad Jasprit Bumrah  ജസ്‌പ്രീത് ബുംറ  ഇന്ത്യ vs ഇംഗ്ലണ്ട്
Jasprit Bumrah dedicates six wicket haul to son Angad

വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റില്‍ (India vs England 2nd Test) ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 396 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത് ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ്. പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയില്ലാതിരുന്ന പിച്ചില്‍ ആറ് വിക്കറ്റുകളുമായാണ് താരം കളം നിറഞ്ഞത്. വേഗവും സ്വിങ്ങും ഫലപ്രദമായി ഉപയോഗപ്പെടുത്തിയായിരുന്നു താരം ഇംഗ്ലീഷ് ബാറ്റര്‍മാരുടെ മുട്ടിടിപ്പിച്ചത്.

15.5 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 30-കാരനായ ബുംറ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. അഞ്ച് മെയ്‌ഡനുകള്‍ അടക്കം 2.84 ഇക്കോണമിയില്‍ ആയിരുന്നു താരത്തിന്‍റെ മാരക സ്പെല്‍. ഇപ്പോഴിതാ വിശാഖപട്ടണത്തെ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടം മകന്‍ അങ്കദിന് സമിര്‍പ്പിച്ചിരിക്കുകയാണ് ജസ്‌പ്രീത് ബുംറ.

''ഈ നേട്ടം എന്‍റെ മകൻ അങ്കദിന് സമർപ്പിക്കുന്നു. ഇതവന്‍റെ ആദ്യ ടൂറാണ്''- ബുംറ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് ജസ്പ്രീത് ബുംറ - സഞ്ജന ഗണേശന്‍ (Jasprit Bumrah Sanjana Ganesan) ദമ്പതികളുടെ ജീവിതത്തിലേക്ക് അങ്കദ് (Angad Jasprit Bumrah) എത്തുന്നത്. ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ശ്രീലങ്കയിലായിരുന്ന ജസ്‌പ്രീത് ബുംറ ഭാര്യയുടെ പ്രസവം പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.

പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ ജനനം ജസ്‌പ്രീത് ബുംറ ആരാധകരെ അറിയിച്ചത്. കുഞ്ഞിന് അങ്കദ് ജസ്പ്രീത് ബുംറ എന്ന് പേരിട്ടതായും ഈ പോസ്റ്റില്‍ തന്നെ ബുംറ വ്യക്തമാക്കിയിരുന്നു. 2021 മാര്‍ച്ച് 15-നായിരുന്നു ജസ്‌പ്രീത് ബുംറയും മോഡലും ടിവി അവതാരകയുമായ സഞ്ജന ഗണേശനും വിവാഹിതരായത്.

ALSO READ: ഇംഗ്ലണ്ടിന് തീര്‍ക്കാന്‍ 12 വര്‍ഷത്തെ കണക്ക്; ജയിച്ചാല്‍ റെക്കോഡ്, എന്നാല്‍ ചരിത്രം ഇന്ത്യയ്‌ക്കൊപ്പം

അതേസമയം വിശാഖപട്ടണം ടെസ്റ്റില്‍ അവേശം മുറുകുകയാണ്. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിന് ശേഷം ആതിഥേയര്‍ മുന്നോട്ടുവച്ച 399 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

  • " class="align-text-top noRightClick twitterSection" data="">

28 റണ്‍സ് നേടിയ ബെന്‍ ഡെക്കറ്റിന്‍റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. ആര്‍ അശ്വിന്‍റെ പന്തില്‍ ശ്രീകര്‍ ഭരത് പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. സാക്ക് ക്രൗളിയും (50 പന്തില്‍ 29), റെഹാന്‍ അഹമ്മദും (8 പന്തില്‍ 9) ആണ് പുറത്താവാതെ നില്‍ക്കുന്നത്. മത്സരത്തില്‍ ഇനി രണ്ട് ദിനം ബാക്കി നില്‍ക്കെ ഇന്ത്യയ്‌ക്ക് ഒമ്പത് വിക്കറ്റുകളും സന്ദര്‍ശകര്‍ക്ക് 332 റണ്‍സുമാണ് വിജയത്തിനായി വേണ്ടത്. വിശാഖപട്ടണത്തെ പിച്ച്‌ സ്‌പിന്നര്‍മാരെ പിന്തുണയ്‌ക്കുന്നതിനുള്ള സൂചനയില്ലാത്തതിനാല്‍ ബുംറയുടെ പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാവും.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.