പാരീസ്: സെയിലിങ് മത്സരത്തിനിടെ ബോട്ടിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഇറ്റാലിയൻ തുഴച്ചിൽ താരം ജിയാകോമോ പെരിനിയെ പാരീസ് പാരാലിമ്പിക്‌സിൽ നിന്ന് അയോഗ്യനാക്കി. പിന്നാലെ താരത്തിന്‍റെ വെങ്കല മെഡലും പിന്‍വലിച്ചു.
എന്നാൽ ഇത് ഒരു വീഴ്‌ചയാണെന്നും ആശയവിനിമയത്തിന് ഒരിക്കലും താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും പെരിനി പറഞ്ഞു. പിആർ1 പുരുഷ സിംഗിൾസ് ഫൈനലിലെ ഇറ്റാലിയൻ താരം ഓട്ടത്തിനിടെ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചട്ടം ലംഘിച്ചുവെന്നും വേൾഡ് റോവിങ് പ്രസ്‌താവനയിൽ പറഞ്ഞു. ഒരു കുപ്പി വെള്ളം അടങ്ങിയ ബോട്ടിൽ തന്‍റെ ഫോൺ ഒരു ചെറിയ ബാഗിൽ സൂക്ഷിക്കുകയായിരുന്നുവെന്നും താൻ ചട്ടം ലംഘിച്ചിട്ടില്ലെന്ന് പ്രസ്‌താവനയോട് വിയോജിക്കുന്നുവെന്ന് പെരിനി പറഞ്ഞു. ഫോൺ കൊണ്ടുവരാൻ കഴിയില്ലെന്ന് നിയമങ്ങൾ പറയുന്നില്ല, ആശയവിനിമയം നടത്താൻ കഴിയില്ലായെന്ന് താരം കൂട്ടിചേര്‍ത്തു.
ബോട്ടിന് പുറത്ത് ഏതെങ്കിലും ഇലക്ട്രിക് അല്ലെങ്കിൽ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റ് ഉപയോഗിച്ച് ക്രൂവുമായി ആശയവിനിമയം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. അയോഗ്യതയെ തുടര്‍ന്ന് ഇറ്റാലിയൻ ടീം അപ്പീൽ നൽകിയത് സ്‌പോർട്‌സ് ആർബിട്രേഷൻ കോടതി നിരസിച്ചു. പെരിനിയുടെ അയോഗ്യതെ തുടര്‍ന്ന് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ എറിക് ഹോറി നാലാം സ്ഥാനത്തുനിന്നും ഉയർന്നപ്പോൾ ബ്രിട്ടന്‍റെ ബെഞ്ചമിൻ പ്രിച്ചാർഡ് സ്വർണവും യുക്രെയിനിന്‍റെ റോമൻ പോളിയാൻസ്‌കി വെള്ളിയും നേടി.