ETV Bharat / sports

'പഴയ ഇഷാനല്ല ഇപ്പോഴുള്ളത്, പല കാര്യങ്ങളും....'; വിവാദങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് താരം - Ishan Kishan On BCCI Contracts Snub - ISHAN KISHAN ON BCCI CONTRACTS SNUB

രഞ്‌ജി ട്രോഫിയില്‍ കളിക്കാതിരുന്നതിലും ബിസിസിഐ കരാര്‍ നഷ്‌ടമായതിലും പ്രതികരണവുമായി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍.

ISHAN KISHAN  IPL 2024  MI VS RCB  ഇഷാന്‍ കിഷന്‍
Ishan Kishan On BCCI Contracts Snub and Ranji Trophy Controversy
author img

By ETV Bharat Kerala Team

Published : Apr 12, 2024, 1:13 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച രീതിയിലാണ് ഇഷാന്‍ കിഷന്‍ കളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഇന്നെ അര്‍ധ സെഞ്ചുറി നേടിയാണ് താരം തിരികെ കയറിയത്. 34 പന്തില്‍ 69 റണ്‍സടിച്ച ഇഷാന്‍ മുംബൈയുടെ ടോപ് സ്‌കോറര്‍ കൂടി ആയിരുന്നു.

ഇതിന് പിന്നാലെ ബിസിസിഐ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് 25-കാരന്‍. വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഏറെ വിവാദമായ വിഷയത്തില്‍ ഇഷാന്‍ ആദ്യമായി പ്രതികരിച്ചത്. പലകാര്യങ്ങളും കളിക്കാരുടെ കയ്യിലല്ലെന്നാണ് 25-കാരന്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത താരം പിന്നീട് ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പിന്നീട് ബിസിസിഐ സെക്രട്ടറി ജയ്‌ ഷായും ആവര്‍ത്തിച്ചെങ്കിലും ഇഷാന്‍ വിട്ടുനിന്നു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം 25-കാരന്‍ പരിശീലനം നടത്തിയിരുന്നു. പിന്നാലെയാണ് കരാര്‍ പട്ടികയില്‍ നിന്നും ബിസിസിഐ ഇഷാന്‍റെ പേരുവെട്ടുന്നത്.

"ഞാന്‍ പരിശീലനം നടത്തുകയായിരുന്നു. ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ ആവശ്യമായ സമയം എടുത്തപ്പോള്‍ ആളുകള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. എന്നാൽ പല കാര്യങ്ങളും കളിക്കാരുടെ കയ്യിലല്ലെന്ന് നിങ്ങൾ മനസിലാക്കണം.

സമയം ശരിയായ വിനിയോഗിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം. മുന്നത്തെ ഇഷാന്‍ കിഷന്‍റെ മാനസികാവസ്ഥയല്ല, ഇപ്പോഴുള്ളത്. എത്ര മികച്ച പന്താണെങ്കിലും ആദ്യ രണ്ട് ഓവറുകളില്‍ ആക്രമിക്കുന്നതായിരുന്നു എന്‍റെ പഴയ രീതി.

കാലക്രമേണ, 20 ഓവർ പോലും ഒരു വലിയ ഗെയിമാണെന്ന് ഞാൻ മനസിലാക്കി. ആവശ്യമായ സമയമെടുത്ത് കളിക്കാം. ഇനി മത്സരങ്ങള്‍ തോറ്റാലും ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനി എനിക്കോ അല്ലെങ്കില്‍ മറ്റൊരാള്‍ക്കോ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഞാന്‍ അയാളോട് സംസാരിക്കും.

അവർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് അറിയണം. മാറ്റങ്ങള്‍ ഇത്തരത്തിലാണ് ഉണ്ടായത്. ഇടവേളയില്‍ എന്നെ സഹായിച്ച കാര്യങ്ങള്‍ ഇതൊക്കെയാണ്"- ഇഷാന്‍ കിഷന്‍ പറഞ്ഞു.

ALSO READ: 'രോഹിത്തിന്‍റെ വാക്കുകള്‍ക്ക് ഹാര്‍ദിക് ചെവി കൊടുത്തില്ല, വിലയായി നല്‍കേണ്ടി വന്നത് 3 ബൗണ്ടറികള്‍' - Mohammad Kaif Against Hardik Pandya

അതേസമയം ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ ഏഴ്‌ വിക്കറ്റുകള്‍ക്ക് മുംബൈ ഇന്ത്യന്‍സ് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 196 റണ്‍സായിരുന്നു അടിച്ചത്. മറുപടിക്ക് ഇറങ്ങിയ ആര്‍സിബി 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഇഷാനെക്കൂടാതെ സൂര്യകുമാര്‍ യാദവും മുംബൈക്കായി അര്‍ധ സെഞ്ചുറിയടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.