ETV Bharat / sports

തിരിച്ചുവരവിൽ വമ്പന്‍ ഫ്ലോപ്പായി ഇഷാൻ കിഷൻ ; ടീമിന് 89 റൺസിന്‍റെ തോൽവി - ഇഷാന്‍ കിഷന്‍

ഇടവേളയ്‌ക്ക് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ 19 റണ്‍സിന് പുറത്ത്.

Ishan Kishan  Rahul Dravid  Ranji trophy  ഇഷാന്‍ കിഷന്‍  ബിസിസിഐ
Ishan Kishan flop on competitive cricket return
author img

By ETV Bharat Kerala Team

Published : Feb 28, 2024, 1:51 PM IST

നവി മുംബൈ: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ നിരാശപ്പെടുത്തി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan ). ഏകദേശം രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഇഷാന് തിളങ്ങാന്‍ കഴിഞ്ഞില്ല. കോർപറേറ്റ് ടൂര്‍ണമെന്‍റായ ഡിവൈ പാട്ടീൽ ടി20 കപ്പില്‍ ആർബിഐക്കായാണ് 25-കാരന്‍ കളിക്കാന്‍ ഇറങ്ങിയത്.

റൂട്ട് മൊബൈൽ ലിമിറ്റഡിന് എതിരായ മത്സരത്തില്‍ ഓപ്പണിങ്ങിന് എത്തിയ ഇഷാന്‍ 12 പന്തുകളില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റൺസ് നേടി പുറത്തായി. മാക്‌സ്വെൽ സ്വാമിനാഥന്‍റെ പന്തില്‍ സച്ചിൻ ബോസ്‍ലെ പിടികൂടിയായിരുന്നു ഇഷാന്‍റെ മടക്കം. മത്സരത്തില്‍ റൂട്ട് മൊബൈൽ ലിമിറ്റഡിനെതിരെ ഇഷാന്‍റെ ടീം 89 റൺസിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങുകയും ചെയ്‌തു.

ആദ്യം ബാറ്റു ചെയ്ത റൂട്ട് മൊബൈൽസ് നിശ്ചിത 20 ഓവറില്‍ എട്ടിന് 192 റണ്‍സായിരുന്നു നേടിയിരുന്നത്. 31 പന്തിൽ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സും സഹിതം 54 റൺസ് നേടിയ ആയുഷ് വർത്തൻ ടോപ് സ്‌കോറര്‍ ആയി. 17 പന്തിൽ ഒരു ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതം 42 റൺസ് നേടിയ ധേക്കലെയും തിളങ്ങി. മറുപടിയ്‌ക്ക് ഇറങ്ങിയ ആര്‍ബിഐ 16.3 ഓവറിൽ 103 റൺസിന് ഓള്‍ഔട്ടായി.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ (India vs South Africa) അവധിയെടുത്ത ഇഷാന്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 25-കാരന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഒഴിവായത്. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ ഇഷാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങണമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) പലകുറി ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിന് വേണ്ടി രഞ്‌ജി ട്രോഫിയില്‍ (Ranji trophy) കളിക്കാന്‍ താരം തയ്യാറായിരുന്നില്ല. പിന്നാലെ തന്നെ കേന്ദ്ര കരാറുള്ള കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങണമെന്ന ബിസിസിഐ നിര്‍ദേശം വന്നെങ്കിലും ഇഷാന്‍ തന്‍റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇതിനിടെ ഐപിഎല്ലിന്‍റെ പുതിയ സീസണിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ഹാർദിക് പാണ്ഡ്യയ്ക്കും (Hardik Pandya) ക്രുണാല്‍ പാണ്ഡ്യയ്‌ക്കും ഒപ്പം (Krunal Pandya) ബറോഡയിലെ കിരൺ മോറ അക്കാദമിയില്‍ താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

ALSO READ: മിടുമിടുക്കന്‍; ആയാള്‍ അടുത്ത എംഎസ്‌ ധോണി; രോഹിത്തിനെ പുകഴ്‌ത്തി സുരേഷ്‌ റെയ്‌ന

ഇഷാനുമായുള്ള കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ റദ്ദാക്കിയേക്കുമെന്ന് നിലവില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് 25-കാരന്‍ വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 2022-23 വര്‍ഷത്തെ കരാർ പ്രകാരം ഒരു കോടി രൂപ പ്രതിഫലമുള്ള സി വിഭാഗത്തിലാണ് ഇഷാന്‍ കിഷന്‍ ഉള്‍പ്പെടുന്നത്. ഇനി ഐപിഎല്ലിലാവും ഇഷാന്‍ കളിക്കുക. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സിന്‍റെ താരമാണ് ഇഷാന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.