ETV Bharat / sports

ഈ പരിപാടി ഇവിടെ നടക്കില്ല; ഹാര്‍ദിക്കിന് പിന്നാലെ ടിം ഡേവിഡിനേയും പൊള്ളാര്‍ഡിനേയും ശിക്ഷിച്ച് ബിസിസിഐ - Tim David and Kieron Pollard Fined - TIM DAVID AND KIERON POLLARD FINED

ഐപിഎല്‍ ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സിന്‍റെ ടിം ഡേവിഡിനും കിറോണ്‍ പൊള്ളാര്‍ഡിനും മാച്ച് ഫീയുടെ 20 ശതമാനം പിഴ.

IPL 2024  PBKS VS MI  സൂര്യകുമാര്‍ യാദവ്  MUMBAI INDIANS
Tim David and Kieron Pollard Fined Heavily by BCCI
author img

By ETV Bharat Kerala Team

Published : Apr 20, 2024, 2:51 PM IST

മുംബൈ: പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡിനും ബാറ്റിങ്‌ കോച്ച് കിറോണ്‍ പൊള്ളാര്‍ഡിനും ശിക്ഷ വിധിച്ച് ബിസിസിഐ. ഏപ്രില്‍ 18-ന് മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഡിആര്‍എസ് ദുരുപയോഗം ചെയ്‌തതിനാണ് ബിസിസിഐ ഇരുവരുടേയും ചെവിക്ക് പിടിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 20 ശതമാനമാണ് ഇവരും പിഴയൊടുക്കേണ്ടത്.

റിവ്യൂവുമായി ബന്ധപ്പെട്ട് ടിം ഡേവിഡും കിറോണ്‍ പൊള്ളാര്‍ഡും സൂര്യകുമാർ യാദവിന് നിയമവിരുദ്ധമായി സഹായം നൽകിയെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഐപിഎല്‍ അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. മുംബൈ ഇന്നിങ്‌സിന്‍റെ 15-ാം ഓവറിലായിരുന്നു ഏറെ വിവാദമായ സംഭവം അരങ്ങേറിയത്.

പഞ്ചാബ് പേസര്‍ അര്‍ഷ്‌ദീപ് സിങ് എറിഞ്ഞ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. ഇതു ലീഗല്‍ ഡെലിവറി ആയാണ് ഫീല്‍ഡ് അമ്പയര്‍ ആദ്യം വിധിച്ചത്. സ്‌ട്രൈക്ക് ചെയ്‌തിരുന്ന സൂര്യകുമാര്‍ യാദവ് റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടതുമില്ല. എന്നാല്‍ റിവ്യൂവിനായി മുംബൈ ഡഗ് ഔട്ടില്‍ നിന്നും നിര്‍ദേശം വന്നു.

മുംബൈ പരിശീലകന്‍ മാര്‍ക് ബൗച്ചറാണ് ഡെലിവറി വൈഡാണെന്ന് ആദ്യം സൂചന നല്‍കുന്നത്. ഇതിന് പിന്നാലെ ടിം ഡേവിഡും പൊള്ളാര്‍ഡും റിവ്യൂ എടുക്കാന്‍ സൂര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇരുവരുടേയും നിര്‍ദേശം അനുസരിച്ച സൂര്യകുമാര്‍ റിവ്യൂ എടുക്കുകയും ചെയ്‌തു.

കളത്തിന് പുറത്ത് നിന്നും നിര്‍ദേശം ലഭിച്ചതിനാല്‍ റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സാം കറന്‍ അമ്പയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്പയര്‍ പഞ്ചാബ് ക്യാപ്റ്റന്‍റെ ആവശ്യം തള്ളി. ഒടുവില്‍ തേര്‍ഡ്‌ അമ്പയറില്‍ നിന്നും മുംബൈക്ക് അനുകൂലമായാണ് വിധി വന്നത്.

ALSO READ: '10 മിനിട്ട് ഈ ശബ്‌ദം കേട്ടാല്‍ കേള്‍വി ശക്തി പോകാന്‍ സാധ്യത'; ധോണി ബാറ്റിങ്ങിനെത്തുമ്പോള്‍ ഉയര്‍ന്ന ആരവത്തില്‍ ഞെട്ടി ഡി കോക്കിന്‍റെ ഭാര്യ - IPL 2024 MS Dhoni Entry

ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഐപിഎല്‍ അധികൃതര്‍ നടപടി എടുത്തിരിക്കുന്നത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് നേരത്തെ തന്നെ അധികൃതര്‍ പിഴയിട്ടിരുന്നു. 12 ലക്ഷം രൂപയായിരുന്നു ഹാര്‍ദിക്കിന് ബിസിസിഐ പിഴയട്ടിട്ടത്.

നിശ്ചിത സമയത്ത് മുംബൈ ഇന്ത്യൻസ് രണ്ട് ഓവറിന് പിന്നിലായിരുന്നുവെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. സീസണില്‍ സംഭവിച്ച ആദ്യ വീഴ്‌ച ആയതിനാലാണ് പിഴത്തുക 12 ലക്ഷത്തില്‍ ഒതുങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.