ETV Bharat / sports

ഒരു ഓസ്‌കര്‍ തന്നെ കൊടുക്കണം; കോലി-ഗംഭീര്‍ ആലിംഗനത്തില്‍ ഗവാസ്‌കര്‍ - Virat Kohli Gautam Gambhir Hug - VIRAT KOHLI GAUTAM GAMBHIR HUG

ഐപിഎല്‍ മത്സരത്തിനിടെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ ആലിംഗനം ചെയ്‌തതില്‍ പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍.

RCB VS KKR  IPL 2024  VIRAT VIRAT KOHLI  GAUTAM GAMBHIR
Sunil Gavaskar on Virat Kohli-Gautam Gambhir Hug during
author img

By ETV Bharat Kerala Team

Published : Mar 30, 2024, 3:19 PM IST

Updated : Mar 30, 2024, 5:14 PM IST

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആരാധക ലോകം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ട് വ്യക്തികളിലേക്കായിരുന്നു. ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും കൊല്‍ക്കത്തയുടെ മെന്‍റര്‍ ഗൗതം ഗംഭീറുമാണത്. ഇന്ത്യയ്‌ക്കായി ഒന്നിച്ച് കളിച്ച ഇരുവരും ഐപിഎല്‍ മൈതാനത്ത് ചിരവൈരികളായി തീര്‍ന്നതാണ് ഇതിന് കാരണം.

ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും ഇതിന് മാറ്റമുണ്ടായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മെന്‍ററുടെ റോളിലായിരുന്നു കഴിഞ്ഞ സീസണില്‍ ഗംഭീറുണ്ടായിരുന്നത്.

ഗ്രൗണ്ടില്‍ വച്ച് വിരാട് കോലിയും ലഖ്‌നൗ താരങ്ങളും തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ എത്തി നിന്നത് ഗൗതം ഗംഭീറിലായിരുന്നു. തമ്മില്‍ ഉരസി നിന്ന കോലിയേയും ഗംഭീറിനേയും സഹതാരങ്ങള്‍ ഇടപെട്ടാണ് ഒടുവില്‍ പിടിച്ച് മാറ്റിയത്. പുതിയ സീസണിന് മുന്നോടിയായി ലഖ്‌നൗ വിട്ട ഗൗതം ഗംഭീര്‍ തന്‍റെ പഴയ തട്ടകമായ കൊല്‍ക്കത്തയിലേക്ക് എത്തുകയായിരുന്നു.

ഇതോടെ ആര്‍സിബി- കൊല്‍ക്കത്ത മത്സരത്തിനായി ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം കോലിയും ഗംഭീറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്നായിരുന്നു ചിലരൊക്കെ പ്രതീക്ഷിച്ചത്. എന്നാല്‍ തമ്മില്‍ ആലിംഗനം ചെയ്യുന്ന താരങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. ആര്‍സിബി- കൊല്‍ക്കത്ത മത്സരത്തിന്‍റെ ടൈം ഔട്ടിന് ഇടെയായിരുന്നു താരങ്ങള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിച്ചത്.

കോലിയ്‌ക്ക് അടുത്തേക്ക് നടന്നെത്തിയ ഗംഭീര്‍ താരത്തിന് ആദ്യം കൈ കൊടുക്കുകയായിരുന്നു. പിന്നീടായിരുന്നു ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ചത്. താരങ്ങളുടെ പ്രവര്‍ത്തിക്ക് തികഞ്ഞ കയ്യടിയായിരുന്നു ആരാധകര്‍ നല്‍കിയത്.

കമന്‍ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്‌ത്രിയ്‌ക്കും സുനില്‍ ഗവാസ്‌കറിനും സംഭവം നന്നേ ബോധിക്കുകയും ചെയ്‌തു. വിരാട് കോലി- ഗംഭീര്‍ ആലിംഗനത്തില്‍ കൊല്‍ക്കത്തയ്‌ക്ക് ഫെയര്‍പ്ലേ അവാര്‍ഡ് എന്നായിരുന്നു രവി ശാസ്‌ത്രിയുടെ വാക്കുകള്‍. എന്നാല്‍ ഫെയര്‍പ്ലേ അവാര്‍ഡ് മാത്രമല്ല, ഇതിന് ഓസ്‌കര്‍ തന്നെ കൊടുക്കണമെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

ALSO READ: 'വിരാട് കോലി ഒറ്റയ്‌ക്ക് എന്ത് ചെയ്യും?' ആര്‍സിബി ബാറ്റര്‍മാര്‍ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ - Sunil Gavaskar Against RCB Batters

അതേസമയം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ആര്‍സിബി വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സായിരുന്നു നേടിയിരുന്നത്. 59 പന്തില്‍ പുറത്താവാതെ 83 റണ്‍സ് അടിച്ച വിരാട് കോലിയുടെ മികവാണ് ആര്‍സിബി ഇന്നിങ്‌സിന് തുണയായത്.

മറുപടിക്ക് ഇറങ്ങിയ കൊല്‍ക്കത്ത 19 പന്തുകള്‍ ബാക്കി നിര്‍ത്തി വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. വെങ്കടേഷ്‌ അയ്യര്‍ (30 പന്തില്‍ 50), സുനില്‍ നരെയ്‌ന്‍ (22 പന്തില്‍ 47), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 39*) എന്നിവര്‍ തിളങ്ങി.

Last Updated : Mar 30, 2024, 5:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.