ETV Bharat / sports

പത്തില്‍ നിന്നും ഏഴിലേക്ക്, പോയിന്‍റ് പട്ടികയിലും ആര്‍സിബിയുടെ കുതിപ്പ്; അവസാന സ്ഥാനത്തേക്ക് വീണ് മുംബൈ ഇന്ത്യൻസ് - RCB Moved 7th In IPL Points Table

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നേറ്റം. ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തോടെ ആര്‍സിബി മെച്ചപ്പെടുത്തിയത് മൂന്ന് സ്ഥാനങ്ങള്‍.

IPL 2024  IPL 2024 TABLE  RCB VS GT  റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
RCB (IANS)
author img

By ETV Bharat Kerala Team

Published : May 5, 2024, 8:16 AM IST

ബെംഗളൂരു : ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തോടെ ഐപിഎല്ലില്‍ പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെ നാല് വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്നലെ (മെയ് 4) ആര്‍സിബി സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 147 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച ബെംഗളൂരു 13.4 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെയാണ് ജയം പിടിച്ചത്. പവര്‍പ്ലേയില്‍ 92 റണ്‍സ് അടിച്ചെടുത്തെങ്കിലും പിന്നീട് ബാറ്റിങ്ങില്‍ നേരിടേണ്ടി വന്ന കൂട്ടത്തകര്‍ച്ചയാണ് ആര്‍സിബിയുടെ ജയം വൈകിപ്പിച്ചത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ജയിച്ചതോടെ പോയിന്‍റ് പട്ടികയിലെ പത്താം സ്ഥാനം മെച്ചപ്പെടുത്താനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായിട്ടുണ്ട്.

സീസണിലെ 11-ാം മത്സരത്തില്‍ നാലാമത്തെ ജയം നേടിയ ആര്‍സിബി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ചിന്നസ്വാമിയിലെ ജയത്തോടെ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്‌സ് ടീമുകളെ പിന്നിലാക്കിയാണ് ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് എത്തിയത്. നെറ്റ് റണ്‍റേറ്റ് -0.049 ആയി മെച്ചപ്പെടുത്താനും ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം, ആര്‍സിബി പോയിന്‍റ് പട്ടികയില്‍ കുതിപ്പ് നടത്തിയതോടെ മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനത്തേക്ക് വീണു. 11 കളിയില്‍ മൂന്ന് ജയം മാത്രം നേടിയ അവര്‍ക്ക് ആറ് പോയിന്‍റാണ് നിലവില്‍. എട്ട് പോയിന്‍റുള്ള പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളാണ് എട്ട്, ഒൻപത് സ്ഥാനങ്ങളില്‍. പഞ്ചാബ് പത്ത് മത്സരവും ഗുജറാത്ത് 11 മത്സരവുമാണ് ഇതുവരെ കളിച്ചത്.

സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയല്‍സാണ് പോയിന്‍റ് പട്ടികയുടെ തലപ്പത്ത്. പത്ത് കളിയില്‍ എട്ട് ജയം നേടിയ അവര്‍ പ്ലേഓഫിന് തൊട്ടരികിലാണ്. പത്ത് കളിയില്‍ ഏഴ് ജയം സ്വന്തമാക്കി 14 പോയിന്‍റോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍. ആദ്യ നാലില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീമാണ് കൊല്‍ക്കത്ത (1.098).

10 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. പത്ത് പോയിന്‍റോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് പോയിന്‍റ് പട്ടികയിലെ അഞ്ചും ആറും സ്ഥാനങ്ങളില്‍.

Also Read : പവര്‍പ്ലേയില്‍ വെടിക്കെട്ട്, പിന്നെ കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ ഗുജറാത്തിനെ വീഴ്‌ത്തി; ഇത് ആര്‍സിബിയുടെ 'എന്‍റെര്‍ടെയ്‌ൻമെന്‍റ്' - RCB Vs GT Match Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.