ബാഴ്‌സയ്‌ക്കും എസി മിലാനുമെതിരേ തുടര്‍തോല്‍വികള്‍ക്ക് വിജയവഴിയില്‍ തിരിച്ചെത്തിയ റയല്‍ മഡ്രിഡിനെ വേട്ടയാടി പരുക്കുകള്‍. ലാലിഗയില്‍ ഒസാസുനയെ ഏകപക്ഷീയമായ നാലുഗോളിനാണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്‍റെ ഹാട്രിക് മികവിലായിരുന്നു വമ്പന്‍ ജയം. സീസണില്‍ വിനീഷ്യസിന്‍റെ രണ്ടാം ഹാട്രിക്കാണിത്.
ഒസാസുനക്കെതിരായ മത്സരത്തിന്‍റെ 20-ാം മിനിറ്റിൽ പരിക്കിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ റോഡ്രിഗോ കാലിന് അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ റയൽ മാഡ്രിഡ് വേഗത്തിൽ താരത്തെ ബെഞ്ചിലേക്ക് മാറ്റി.
Hoy al Real Madrid se le han lesionado Rodrygo, Militao que parece muy grave, y Lucas Vázquez. En la primera parte al Villarreal se le ha lesionado Kiko Femenia e Ilias, que parece muy grave. Esto no es fútbol tío. pic.twitter.com/hnrYH8Nfmt
— Pausexo (@pausexo_) November 9, 2024
തൊട്ടുപിന്നാലെ, എഡർ മിലിറ്റാവോയ്ക്ക് ഗുരുതരമായ കാൽമുട്ടിന് പരിക്കേറ്റു. മാസങ്ങളോളം താരത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് സൂചന. ഒരു റീബൗണ്ട് ചെയ്‌ത പന്ത് ക്ലിയര്‍ ചെയ്യാന്‍ മിലിറ്റോ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കളിയുടെ പകുതി സമയത്ത് വീണ്ടും റയലിന് വീണ്ടും പരുക്കിന്‍റെ പ്രഹരമേറ്റു. ടീം ക്യാപ്റ്റന്‍ ലൂക്കാസ് വാസ്‌ക്വെസിന് കാലിന് പരുക്കേറ്റതിനാല്‍ മത്സരത്തിനിടെ താരം കളംവിട്ടു. ഇതിനകം തന്നെ റയലിന്‍റെ മറ്റു താരങ്ങളായ തിബോട്ട് കോര്‍തോ, ഡാനി കാര്‍വാഹല്‍ തുടങ്ങിയവര്‍ പരുക്കേറ്റ് പുറത്താണ്.
ലാലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്ക് ആറു പോയിന്‍റ് പിന്നിലാണ് റയല്‍. എന്നാല്‍ ഒസാസുന 21 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബാഴ്‌സലോണയ്ക്കും എസി മിലാനുമെതിരായ രണ്ട് മത്സരങ്ങളിൽ രണ്ട് തോൽവികളുടെ വലിയ വിമർശനമാണ് ടീം നേരിടുന്നത്.
🚨 Real Madrid confirm Lucas Vázquez and Rodrygo to be out for one month.
— Fabrizio Romano (@FabrizioRomano) November 11, 2024
Lucas Vázquez has been diagnosed with an injury to the long adductor muscle of his left leg.
Rodrygo has been diagnosed with an injury to the rectus femoris of his left leg. pic.twitter.com/07eewt1lwQ
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ജനുവരിയിൽ ഔറേലിയൻ ചൗമേനി, ഫെർലാൻഡ് മെൻഡിയും ഡേവിഡ് അലബയും തുടങ്ങിയ താരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ച് റയൽ മാഡ്രിഡ്. പകരം പുതിയ മൂന്ന് താരങ്ങളെ ടീമിലേക്ക് കൊണ്ടുവരും. ടീമിന് വളരെ മോശം സീസണായ സാഹചര്യത്തിലാണ് മാറ്റങ്ങൾ.
Also Read: മത്സരത്തിനിടെ റെഡ് കാര്‍ഡ് കിട്ടിയ താരത്തെ കൈകാര്യം ചെയ്‌ത പെപ് ക്ലോട്ടെറ്റ് വിവാദത്തിൽ