സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി കിരീടം നേടിയ ഡി ഗുകേഷിന് സ്വർണമെഡലും ട്രോഫിയും സമ്മാനിച്ചു. സിംഗപ്പൂരിലെ സെന്‍റോസ റിസോർട്‌സ് വേൾഡിൽ നടന്ന സമാപന ചടങ്ങിലാണ് ജേതാവിനുള്ള പുരസ്‌കാരങ്ങൾ നല്‍കിയത്.
സിംഗപ്പൂർ ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് സൂ ലീ യാങ് ഗുകേഷിന് സ്വർണ മെഡലും ഫിഡെ പ്രസിഡന്‍റ് അർകാദി ജോർകോവിച്ച് ട്രോഫിയും സമ്മാനിച്ചു. സിംഗപ്പൂർ പാർലമെന്‍റ് അംഗം മുരളി പിള്ളയും അര്‍ക്കാദിയും ചേര്‍ന്ന് ഗുകേഷിനെ ഹാരം അണിയിച്ചു.
Watch the closing ceremony of the 2024 FIDE World Championship here 👇
— International Chess Federation (@FIDE_chess) December 13, 2024
🔗 https://t.co/Vee13Y8VDT#DingGukesh pic.twitter.com/oJLLXBzryk
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനുകൂടിയാണ്. നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറനെ അവസാന ഗെയിമിൽ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീടം ചൂടിയത്.
58 നീക്കങ്ങളിൽ ഗുകേഷ്, ഡിങ് ലിറനെ പരാജയപ്പെടുത്തി. 14 ഗെയിമുകളിൽ 7.5-6.5 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം കിരീടം നേട്ടം. മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു, എന്നാൽ ഡിങ് ലിറന്‍ തന്‍റെ 55-ാം മത്തെ നീക്കത്തിൽ വരുത്തിയ പിഴവ് മുതലാക്കിയാണ് ഗുകേഷ് മത്സരം സ്വന്തമാക്കിയത്.
നിലവിലെ ചാമ്പ്യന്‍റെ എതിരാളിയെ കണ്ടെത്താൻ നടത്തിയ 8 പേർ പങ്കെടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് ജയിച്ചാണ് ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിനെത്തിയത്. 1.35 മില്യൻ യുഎസ് ഡോളറാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഗുകേഷിന് സമ്മാനമായി ലഭിക്കുന്നത്.
" keep enjoying chess. you are going to achieve your dream one day" - 🇮🇳 gukesh d #DingGukesh pic.twitter.com/rgZsYEylD8
— International Chess Federation (@FIDE_chess) December 13, 2024
ഇന്ത്യന്‍ രൂപയില്‍ ഏകദേശം 11.45 കോടി രൂപ. രണ്ടാമതെത്തിയ ഡിങ് ലിറന് 1.15 മില്യൻ യുഎസ് ഡോളർ ലഭിക്കും. അതായത് 9.75 കോടി ഇന്ത്യൻ രൂപ.
Also Read: കോടിപതിയായി ഡി.ഗുകേഷ്; ലോക ചെസ് ചാമ്പ്യന് എത്ര രൂപ സമ്മാനമായി ലഭിക്കും..? - D GUKESH PRIZE MONEY