ETV Bharat / sports

'കോലി'യാട്ടത്തിന് 16 വര്‍ഷം, ദി റിയല്‍ ചേസ് മാസ്റ്റര്‍ 'കിങ്' വിരാട് കോലി - Virat Kohli completes 16 years - VIRAT KOHLI COMPLETES 16 YEARS

വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽ 16 വർഷം പൂർത്തിയാക്കി. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയ്‌ക്കെതിരെയാണ് കോലി അരങ്ങേറ്റം കുറിച്ചത്.

VIRAT KOHLI  VIRAT KOHLI COMPLETES 16 YEARS  INTERNATIONAL CRICKET  വിരാട് കോലി
Virat Kohli (IANS)
author img

By ETV Bharat Sports Team

Published : Aug 18, 2024, 12:42 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ബാറ്റ്‌സ്‌മാൻ വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽ 16 വർഷം പൂർത്തിയാക്കി. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയ്‌ക്കെതിരെയാണ് കോലി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന 175-ാമത്തെ താരമായിരുന്നു വിരാട്. അന്നത്തെ മത്സരത്തില്‍ 12 റൺസ് മാത്രമാണ് താരം നേടിയത്. എന്നാൽ ഈ പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റിസ്‌മാനായി വിരാട് മാറി.

2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെയാണ് കോലി തന്‍റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. ഈ മത്സരത്തിൽ 114 പന്തുകളില്‍ 107 റൺസ് നേടി മികച്ച ഇന്നിംഗ്‌സാണ് കളിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ വിരാട് ടീം ഇന്ത്യയുടെ മികവുറ്റ കളിക്കാരനായി മാറുകയും 2011 ഏകദിന ലോകകപ്പ് വിജയിച്ച ടീമിന്‍റെ ഭാഗമാവുകയും ചെയ്‌തു. 2011 ലെ ഏകദിന ലോകകപ്പിൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ താരം തന്‍റെ ആദ്യ ഏകദിന ലോകകപ്പ് സെഞ്ച്വറി നേടി.

VIRAT KOHLI  VIRAT KOHLI COMPLETES 16 YEARS  INTERNATIONAL CRICKET  വിരാട് കോലി
Virat Kohli (IANS)

2010 ജൂൺ 12ന് സിംബാബ്‌വെയ്‌ക്കെതിരെയാണ് വിരാട് ഇന്ത്യയ്‌ക്കായി ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. ഹരാരെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ 26 റൺസായിരുന്നു നേടിയത്. 2022 ഏഷ്യാ കപ്പിൽ ദുബായിൽ അഫ്‌ഗാനിസ്ഥാനെതിരെ നേടിയ ഒരു സെഞ്ച്വറി മാത്രമാണ് വിരാടിന് ടി20 ക്രിക്കറ്റിൽ ഉള്ളത്. 2011 ജൂൺ 30നാണ് വിരാട് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ താരം ആദ്യ ഇന്നിംഗ്‌സിൽ 4 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 15 റൺസും നേടി. 2012ൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വിരാട് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 7 ഇരട്ട സെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ ഇന്നിംഗ്‌സുകളിൽ 50 റൺസോ അതിൽ കൂടുതലോ സ്‌കോർ ചെയ്യുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്‌മാനാണ് വിരാട് കോലി. രാജ്യാന്തര ടി20യിൽ 38 അർധസെഞ്ചുറികളാണ് താരത്തിന്‍റെ പേരിലുള്ളത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ലോകത്തിലെ നാലാമത്തെ ബാറ്റിസ്‌മാനും കൂടിയാണ് വിരാട് കോലി. സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര, റിക്കി പോണ്ടിംഗ് എന്നിവരാണ് മുന്നിലുള്ളത്. 533 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 26942 റൺസാണ് വിരാട് നേടിയത്. 80 സെഞ്ചുറികളും 140 അർധസെഞ്ചുറികളും താരത്തിന്‍റെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

  • 1988 നവംബർ 5ന് ഡൽഹിയിലാണ് വിരാട് ജനിച്ചത്. കുട്ടിക്കാലത്ത് ബൗളിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങും ചെയ്‌തിരുന്നു. അന്താരാഷ്ട്ര തലത്തിലും താരം പലതവണ ചെയ്‌തിട്ടുണ്ട്.
  • 2017 ഡിസംബർ 11 ന് ഇറ്റലിയിൽ വെച്ച് ബോളിവുഡ് നടി അനുഷ്‌ക ശർമ്മയെ വിവാഹം കഴിച്ചു. ഇപ്പോൾ താരത്തിന് ഒരു മകളും മകനുമുണ്ട്. വിരാടിന്‍റെ കുടുംബത്തിന് ലണ്ടൻ വളരെ ഇഷ്ടമാണ്. പലപ്പോഴും അവധിക്കാലം ചെലവഴിക്കാനായി താരവും കുടുംബവും ലണ്ടന്‍ സന്ദര്‍ശിക്കാറുണ്ട്.
  • ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) ഫൈനലിൽ ഇതുവരെ ഇറങ്ങാത്ത ഏക കളിക്കാരനാണ് വിരാട് കോലി. ഐപിഎല്ലിന്‍റെ തുടക്കം മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർസിബി) വേണ്ടിയാണ് താരം കളിക്കുന്നത്.
  • വിരാട് കോലിക്ക് അർജുന അവാർഡ്, പത്മശ്രീ, ഖേൽരത്‌ന, ഐസിസി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മൂന്ന് ഫോർമാറ്റുകളിലും വിരാട് കോലിയുടെ സ്‌കോറുകള്‍

  1. ടെസ്റ്റ് - 113: റൺസ് - 8848 (സെഞ്ചുറികൾ - 29/ അർദ്ധ സെഞ്ചുറികൾ - 30) - ഉയർന്ന സ്കോർ - 254*
  2. ഏകദിനം - 295: റൺസ് - 13906 (സെഞ്ചുറികൾ - 50/ അർദ്ധ സെഞ്ചുറികൾ - 72) - ഉയർന്ന സ്കോർ - 183
  3. T20 - 125: റൺസ് - 4188 (സെഞ്ച്വറി - 1/ അർദ്ധ സെഞ്ച്വറി - 38) - ഉയർന്ന സ്കോർ - 122*

Also Read: ഡൽഹി പ്രീമിയർ ലീഗ് ടി20: ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 8 വരെ, സീനിയര്‍ താരങ്ങളും കളിക്കും - Delhi Premier League

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.