പാരീസ്: ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ക്വാര്‍ട്ടറില്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ആര്‍ച്ചര്‍മാരുടെ പതിവിന് പാരീസിലെ ഇന്‍വാലിഡെസ് ആര്‍ച്ചറി ഫീല്‍ഡിലും മാറ്റമുണ്ടായില്ല. ഇത്തവണ ക്വാര്‍ട്ടറില്‍ പുറത്തായത് ഇന്ത്യയുടെ മുന്‍ നിര ആര്‍ച്ചറും മുന്‍ ലോക ചാമ്പ്യനുമായ ദീപികാ കുമാരിയാണ്.
ആദ്യ സെറ്റില്‍ ദക്ഷിണ കൊറിയന്‍ താരത്തിനെതിരെ ലീഡ് നേടിയ ദീപികാ കുമാരി രണ്ടാം സെറ്റില്‍ നിരാശപ്പെടുത്തി. ആദ്യസെറ്റില്‍ 28-26 എന്ന സ്കോറിന് സെറ്റ് നേടി 2 പോയിന്‍റ് നേടിയ ദീപിക രണ്ടാം സെറ്റില്‍ 25- 28 എന്ന സ്കോറിന് അടിയറ പറഞ്ഞു. മൂന്നാം സെറ്റില്‍ 29- 28 എന്ന സ്കോറിന് ജയിച്ച ദീപികാ കുമാരി മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു. 4-2 ന് മുന്നിലെത്തി. പക്ഷേ അലക്ഷ്യമായ ഏറോയിലൂടെ നാലാം സെറ്റില്‍ ദീപികാ കുമാരി ലീഡ് കളഞ്ഞു കുളിച്ചു. 29- 27 എന്ന സ്കോറില്‍ നാലാം സെറ്റ് കൊറിയന്‍ താരം സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ കൊറിയന്‍ താരം 29- 27 ന് സെറ്റും മാച്ചും സ്വന്തമാക്കി സെമിയില്‍ കടന്നു.
നാം സുഹിയോന്‍ 19 കാരിയായ നാം സുഹിയോന്‍ 2024 ല്‍ മാത്രമാണ് രാജ്യാന്തര വേദിയില്‍ അരങ്ങേറ്റം കുറിച്ചത്. വനിതാ വിഭാഗം ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമില്‍ അംഗമായിരുന്നു.