ETV Bharat / sports

പാതിവഴിയില്‍ തോല്‍വി സമ്മതിച്ച് ഇന്ത്യ; ലങ്കയ്‌ക്കെതിരെ 110 റൺസിന്‍റെ തോല്‍വി - INDIA VS SRI LANKA RESULT - INDIA VS SRI LANKA RESULT

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റൺസ് മാത്രം നേടി പുറത്തായി.

INDIA VS SRI LANKA  SL VS IND  ശ്രീലങ്ക ഇന്ത്യ  GAUTAM GAMBHIR
India Vs Sri Lanka Match (AP)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 11:08 PM IST

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. 110 റൺസിനാണ് ഇന്ത്യ തോറ്റത്. മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഒന്ന് സമനിലയില്‍ അവസാനിച്ചെങ്കിലും ബാക്കി രണ്ട് മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു.

ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 249 റൺസാണ് അടിച്ചെടുത്തത്. ഈ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ താരങ്ങളാകട്ടെ 26.1 ഓവറില്‍ 138 റൺസ് നേടാനെ കഴിഞ്ഞൊളളു. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല.

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയക്കല്ലാതെ മറ്റൊരു ബാറ്റര്‍ക്കും കളികളത്തില്‍ കൂടുതല്‍ സമയം തുടരാനായില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലലഗെയാണ് ഇന്ത്യയുടെ തോല്‍വിക്ക് തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റ് ലങ്ക എറിഞ്ഞിട്ടതോടെ പാതിവഴിയില്‍ കളി അവസാനിപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടാരം കയറേണ്ടി വന്നു. 37 റൺസില്‍ ഗില്ലിനെയാണ് ആദ്യം പുറത്താക്കുന്നത്. ശുഭ്‌മാൻ ഗില്ല്, വിരാട് കോഹ്‌ലി, റിയാൻ പരാഗ്, രോഹിത്ത് ശര്‍മ എന്നിവര്‍ക്ക് മാത്രമാണ് റൺസ് രണ്ടക്കത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ പതും നിസാങ്കയും അവിഷ്‌ക ഫെർണാണ്ടോയും നല്‍കിയത്. ഇരുവരും ചേർന്ന് നേടിയത് 89 റൺസാണ്. ആവിഷ്‌ക ഫെർണാണ്ടോ(96) ആണ് ശ്രീലങ്കയിലെ ടോപ് സ്‌കോറര്‍. നാല് റൺസ് അകലെയാണ് റയാൻ പരാഗിന് സെഞ്ച്വറി നഷ്‌ടമായത്. നിസാങ്ക, കുഷാൽ മെൻഡിസ് എന്നിവരും മികച്ച പിന്തുണ നൽകി. ഈ പരമ്പര വിജയത്തോടെ ഉഭയകക്ഷി പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ റെക്കോർഡ് ശ്രീലങ്ക തിരുത്തിക്കുറിച്ചിരിക്കുകയാണ്.

Also Read: ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി; വിനേഷ് ഫോഗട്ടിന് അയോഗ്യത, മെഡല്‍ നഷ്‌ടമാവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.