ETV Bharat / sports

ലങ്കയ്‌ക്കായി അര്‍ധ സെഞ്ചുറി നേടി വെല്ലാലഗെയും നിസ്സങ്കയും; ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ - INDIA VS SRI LANKA SCORE UPDATES - INDIA VS SRI LANKA SCORE UPDATES

ഇന്ത്യയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ലങ്കയുടെ ടോപ് സ്‌കോററായി ദുനിത് വെല്ലാലഗെ.

INDIA VS SRI LANKA  ഏകദിന പരമ്പര  ശ്രീലങ്കന്‍ പര്യടനം  SPORTS LATEST NEWS
India vs Sri Lanka (AP)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 7:10 PM IST

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 230 റണ്‍സിലേക്ക് എത്തിയത്.

ഇന്ത്യക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്‌ദീപ് സിങ്ങും രണ്ട് വിക്കറ്റുകള്‍ വീതം നേടി. പത്തും നിസ്സങ്കയുടെയും ദുനിത് വെല്ലലഗെയുടെയും അര്‍ധ സെഞ്ചുറികളാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

നിസ്സങ്ക 75 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 56 റണ്‍സാണ് നേടി. 27-ാം ഓവറിലാണ് നിസ്സങ്ക പുറത്തായത്. തുടര്‍ന്ന് ദുനിത് വെല്ലാലഗെ 65 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 67 റണ്‍സ് നേടി പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റുകള്‍ വീതവും നേടി.

Also Read: 'എല്ലാം ആദ്യം മുതല്‍ തുടങ്ങാനുള്ള സമയം'; ഭാവിയെ കുറിച്ച് രോഹിത് - Rohit Sharma SL Series

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.