എഡ്‌ജ്‌ബാസ്റ്റൺ: ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് യുവരാജ് സിങ്ങിൻ്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ജേതാക്കളായത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്‍റെ വിജയലക്ഷ്യം 19.1 ഓവറിലാണ് ഇന്ത്യ നേടിയെടുത്തത്.
ഇന്ത്യയ്‌ക്കായി അമ്പാട്ടി റായിഡു അര്‍ധ സെഞ്ചുറി നേടി. ഗുര്‍കീരത് സിങ് (34), യൂസഫ് പഠാന്‍ (16 പന്തില്‍ 30) എന്നിവരും നിര്‍ണായ പ്രകടനം പുറത്തെടുത്തു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലെ റോബിന്‍ ഉത്തപ്പ (10), സുരേഷ് റെയ്‌ന (4) എന്നിവരെ നഷ്‌ടമായി. തുടര്‍ന്ന് ഒന്നിച്ച റായിഡു-ഗുർകീരത് സിങ് മാൻ കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് കരുത്തായി.
ഇരുവരും 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 30 പന്തില്‍ 50 റണ്‍സെടുത്ത റായിഡുവിന്‍റെ പുറത്താവലോടെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. പിന്നാലെ ഗുർകീരത് സിങ് മാനും വീണു. എന്നാല്‍ തുടര്‍ന്ന് യൂസഫ് പഠാന്‍ നടത്തിയ വെടിക്കെട്ട് നടത്തി. ജയത്തിന് തൊട്ടടുത്താണ് യൂസഫ് മടങ്ങുന്നത്. ഒടുവില്‍ ക്യാപ്റ്റൻ യുവരാജ് സിങ്ങും (22 പന്തില്‍ 15) ഇർഫാൻ പഠാനും (5) ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.
നേരത്തെ, മൂന്ന് വിക്കറ്റുമായി അനുരീത് സിങ്ങാണ് പാകിസ്ഥാനെ പിടിച്ച് കെട്ടിയത്. വിനയ് കുമാർ, പവൻ നേഗി, ഇർഫാൻ പത്താൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 19 പന്തിൽ നിന്ന് 24 റൺസെടുത്ത കമ്രാൻ അക്‌മലും 12 പന്തിൽ 21 റൺസെടുത്ത മക്‌സൂദും പാകിസ്ഥാന് മികച്ച തുടക്കം നൽകി. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് പാക് ടീമിനെ പ്രതിരോധത്തിലാക്കി. പിന്നീട് 36 പന്തില്‍ 41 റണ്‍സെടുത്ത ഷൊയ്ബ് മാലിക്കാണ് ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.
ഏഴ് റൺസെടുത്ത് ഇർഫാൻ പഠാന്‍റെ പന്തിൽ ക്ലീൻ ബൗൾഡായ ക്യാപ്റ്റൻ യൂനിസ് ഖാന് തിളങ്ങാനായില്ല. 18 റൺസെടുത്ത മിസ്ബാ ഉൾ ഹഖ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയതും തിരിച്ചടിയായി. സൊഹൈൽ തൻവീര്‍ ഒമ്പത് പന്തിൽ 19* റൺസെടുത്തg.