പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ആതിഥേയര്‍ക്കെതിരെ ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ പൂനെയിലെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.
പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം നഷ്‌ടമായ ബാറ്റര്‍ ശുഭ്‌മാൻ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ കളിയില്‍ മികവ് പുലര്‍ത്താൻ സാധിക്കതെ പോയ കെഎല്‍ രാഹുലിനാണ് ഇതോടെ ടീമിലെ സ്ഥാനം നഷ്‌ടമായത്. കൂടാതെ, കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപും ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ടുണ്ട്. മാറ്റ് ഹെൻറിക്ക് പകരം മിച്ചല്‍ സാന്‍റ്‌നറുമായാണ് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
സ്പിന്നിനെ തുണയ്ക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനയിലേത്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനങ്ങള്‍ മത്സരത്തില്‍ നിര്‍ണായകമാണ്. നാലാം ഇന്നിങ്‌സോടെ ബാറ്റിങ്ങ് ദുഷ്‌കരമാകുമെന്നതില്‍ ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനം എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്‌പ്രീത് ബുംറ.
ന്യൂസിലൻഡ് പ്ലേയിങ് ഇലവൻ: ടോം ലാഥം (ക്യാപ്‌റ്റൻ), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിൻ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്നര്‍, അജാസ് പട്ടേല്‍, വില്ല്യം ഒ റോക്ക്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് പിന്നിലാണ് ഇന്ത്യ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.
Also Read : റെക്കോര്‍ഡ്; ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി സിംബാബ്‌വെ ചരിത്രമെഴുതി