ETV Bharat / sports

രാജ്‌കോട്ടില്‍ മൂന്നാം അങ്കം ഇന്ന് മുതല്‍, ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പ്

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും.

India vs England 3rd Test  Ind vs Eng Live  Rajkot Test Preview  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
India vs England 3rd Test
author img

By ETV Bharat Kerala Team

Published : Feb 15, 2024, 7:24 AM IST

രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുന്നേറുക എന്ന ഒറ്റ ലക്ഷ്യവുമായി രോഹിത് ശര്‍മയും യുവനിരയും ഇന്ന് ഇറങ്ങും (India vs England 3rd Test). രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ ജയങ്ങളും സ്വന്തമാക്കിയാണ് ഇരു ടീമും മൂന്നാം മത്സരത്തിന് ഇറങ്ങാനൊരുങ്ങുന്നത്.

രാവിലെ ഒമ്പതരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. 9 മണിക്ക് ടോസ് വീഴും. സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലിലൂടെയും ജിയോ സിനിമ ആപ്പിലൂടെയും ആരാധകര്‍ക്ക് മത്സരംസ തത്സമയം കാണാം (Where To Watch Ind vs Eng 3rd Test).

കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിനൊപ്പം ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ന് ആരംഭിക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റം ഉറപ്പ്. രണ്ടാം മത്സരം കളിക്കാതിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയേക്കും. രാഹുലിന്‍റെ അഭാവത്തില്‍ രജത് പടിദാര്‍ തന്നെ തുടരാനാണ് സാധ്യത.

ശ്രേയസിന് പകരം സര്‍ഫറാസ് ഖാന്‍ ടീമില്‍ അരങ്ങേറ്റം നടത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. വിക്കറ്റ് കീപ്പറായി കെഎസ് ഭരതിനെ നിലനിര്‍ത്തുമോ അതോ ധ്രുവ് ജുറെലിന് അവസരം നല്‍കുമോ എന്നറിയാനും ടോസ് വരെ കാത്തിരിക്കണം. ബൗളിങ് നിരയില്‍ മുകേഷ് കുമാറിന് പകരം പേസര്‍ മുഹമ്മദ് സിറാജ് തിരിച്ചെത്തും.

അതേസമയം, രണ്ട് പേസര്‍മാരുമായാണ് ഇംഗ്ലണ്ട് രാജ്‌കോട്ടില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും നാല്‌ സ്‌പിന്നര്‍മാരായിരുന്നു ഇംഗ്ലണ്ട് നിരയില്‍ ഉണ്ടായിരുന്നത്. രണ്ടാം മത്സരം കളിച്ച ഷൊയ്‌ബ് ബഷീറിനെ ഒഴിവാക്കി പേസര്‍ മാര്‍ക്ക് വുഡിനെയാണ് സന്ദര്‍ശകര്‍ മൂന്നാം മത്സരത്തിനായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ സാധ്യത ഇലവൻ : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് (India's Predicted XI against England in the third Test).

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England playing XI for Rajkot Test): സാക്ക് ക്രോവ്‌ലി, ബെന്‍ ഡെക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍.

Also Read : 'ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കും': ജയ്‌ ഷാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.