വാഷിങ്ടണ്‍: ആഗോള ജനസംഖ്യയില്‍ 2024ല്‍ മാത്രം 71 ദശലക്ഷത്തിലധികം ആളുകളുടെ വര്‍ധനവാണുണ്ടായതെന്ന് അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്ക്. ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന 2025 ജനുവരി 1ന് ജനസംഖ്യ 8.09 ബില്യണിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ലെ പുതുവത്സര ദിനത്തേക്കാള്‍ 0.89 ശതമാനം വര്‍ധനയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 2024 ജൂലൈയിലെ കണക്ക് അനുസരിച്ച് 1,409,128,296 ആണ് ഇന്ത്യയിലെ ജനസംഖ്യ. രണ്ടാമതുള്ള ചൈനയില്‍ 1,407,929,929 ജനസംഖ്യയുണ്ടെന്നാണ് കണക്കുകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2025 ജനുവരി 1ന് പ്രവചിക്കപ്പെട്ട ലോക ജനസംഖ്യ 8,092,034,511 ആയിരിക്കുമെന്നാണ് അമേരിക്കൻ സെൻസസ് ബ്യൂറോ പറയുന്നത്. 2025 ജനുവരിയില്‍ ലോകമെമ്പാടും ഓരോ സെക്കൻഡിലും ഏകദേശം 4.2 ജനനങ്ങളും 2.0 മരണങ്ങളും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്യൂറോ അറിയിച്ചു.
Also Read : തെരഞ്ഞെടുപ്പ് ചൂട് അവസാനിക്കുന്നില്ല, 2025ല്‍ ജനവിധിയെഴുതാന്‍ ഈ രാജ്യങ്ങള്‍