ETV Bharat / sports

സഞ്ജുവിനെ കൈവിടാതെ സൂര്യ, മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്; ടീമില്‍ ഒരു മാറ്റം - IND VS BAN 3RD T20I TOSS

ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലെ അവസാന ടി20 മത്സരം. ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു.

INDIA VS BANGLADESH TOSS  Sanju Samson  INDIA PLAYIN XI  ഇന്ത്യ ബംഗ്ലാദേശ്
Sanju Samson and Suryakumar Yadav (IANS)
author img

By ETV Bharat Sports Team

Published : Oct 12, 2024, 7:03 PM IST

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ് ബംഗ്ലാദേശിനെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

ഒരുമാറ്റവുമായാണ് ടീം ഇന്ത്യ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. അര്‍ഷ്‌ദീപ് സിങ്ങിന് പകരം രവി ബിഷ്‌ണോയ് ഇന്ത്യൻ ടീമിലേക്ക് എത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ: ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോ (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്‌തഫിസുര്‍ റഹ്മാന്‍, തന്‍സിം ഹസന്‍.

Also Read : എന്‍റമ്മോ പൊളി! മുടി വെട്ടി സ്റ്റൈലായി, 'കലക്കൻ ലുക്കില്‍' ധോണി; ചിത്രങ്ങള്‍ ട്രെൻഡിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.