ETV Bharat / sports

ക്യാപ്റ്റന്‍ സഞ്ജുവല്ല, പകരം മറ്റൊരു താരം: സിംബാബ്‌വെ പര്യടനത്തിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു - India tour of Zimbabve - INDIA TOUR OF ZIMBABVE

ജൂലൈ 6നാണ് പരമ്പര ആരംഭിക്കുന്നത്. 5 മത്സരങ്ങളാണ് ഇന്ത്യ സിംബാബ്‌വേയില്‍ കളിക്കുക.

INDIA VS ZIMBABWE  SHUBMAN GILL  SANJU SAMSON  ഇന്ത്യ സിംബാബ്‌വെ സഞ്ജു സാംസണ്‍
Sanju Samson (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:17 PM IST

മുംബൈ : ടി20 ലോകകപ്പിന് ശേഷം ജൂലൈയില്‍ നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യൻ ടീമിനെ ശുഭ്‌മാൻ ഗില്‍ നയിക്കും. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയില്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിലുള്ള സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും പരമ്പരയില്‍ ഇന്ത്യൻ ടീമിനൊപ്പം കളിക്കാനുണ്ടാകും.

ജൂലൈ ആറിനാണ് ആദ്യ മത്സരം. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ എടുത്തിരിക്കുന്നത്. ധ്രുവ് ജുറെലാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികവ് പുലര്‍ത്തിയ അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ് എന്നിവര്‍ക്കും പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചിട്ടുണ്ട്. ജൂലൈ ആറിനാണ് പരമ്പര ആരംഭിക്കുന്നത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡ് : ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, ധ്രുവ് ജുറെല്‍, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്‌പാണ്ഡെ.

Also Read :ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്‌ക്ക്‌ വീണ്ടും സസ്പെൻഷന്‍ - NADA Suspends Bajrang Punia

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.