ന്യൂഡൽഹി: ചെന്നൈയിൽ ബംഗ്ലാദേശിനെതിരെ 280 റൺസിന്‍റെ തകർപ്പൻ ജയത്തോടെ 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഗാലെയിൽ നടന്ന ആദ്യ ഹോം ടെസ്റ്റിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ശ്രീലങ്ക ഫൈനലിൽ കടക്കാനുള്ള സാധ്യത ശക്തമാക്കി. അടുത്ത വർഷം ലോർഡ്‌സിൽ നടക്കുന്ന ഡബ്ല്യുടിസി ഫൈനലിൽ അവസാന രണ്ട് സ്ഥാനങ്ങൾക്കായുള്ള മത്സരത്തിൽ ആവേശം വർധിപ്പിച്ച് ഇരു ടീമുകളും പോയിന്‍റുകൾ നേടി.
അതേസമയം ബംഗ്ലാദേശിന്‍റെ തോൽവി ടീമിനെ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് തള്ളിവിട്ടു. നിലവില്‍ ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനും പിന്നിലാണ് ബംഗ്ലാദേശ്. ഗാലെയിൽ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ വിജയം മുതലെടുത്ത ശ്രീലങ്ക ഡബ്ല്യുടിസി സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഫൈനലിൽ ഇടം നേടുന്നതിന് മുൻനിര ടീമുകളെ വെല്ലുവിളിക്കാൻ ടീം ശക്തമായി നിലയുറപ്പിച്ചു.
WTC Points Table.
— Mufaddal Vohra (@mufaddal_vohra) September 23, 2024
- India ruling at the Top. 🇮🇳 pic.twitter.com/a0wlTK1cry
ആവേശകരമായ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 63 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ പ്രഭാത് ജയസൂര്യയാണ് ശ്രീലങ്കയുടെ വിജയത്തിലെ ഹീറോ.
India strengthen their #WTC25 Final chances, while Sri Lanka make a push of their own 👀
— ICC (@ICC) September 23, 2024
More in the race for the mace 👇#INDvBAN | SLvNZhttps://t.co/39pEWyLAMA
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ശ്രീലങ്കൻ ടീം മൂന്നാം സ്ഥാനത്തുമാണ്. അതേ സമയം ന്യൂസിലൻഡും ഇംഗ്ലണ്ടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.