ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം കരകയറി ഇന്ത്യ. കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 231റണ്‍സെന്ന നിലയിലാണ്. 356 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ തിരിച്ചടി ശക്തമാക്കി. നിലവിൽ 125 റൺസ് പിന്നിലാണ്. 70 റൺസുമായി സർഫറാസ് ഖാനാണ് ക്രീസിലുള്ളത്. കിവീസ് ബൗളർമാരിൽ അജാസ് പട്ടേലും രണ്ടും ഗ്ലെൻ ഫിലിപ്‌സും ഒരു വിക്കറ്റും വീഴ്ത്തി.
രോഹിത് ശർമയും (52 റൺസ്), വിരാട് കോഹ്‌ലിയും (70 റൺസ്) അർധസെഞ്ചുറികളുമായി തിളങ്ങി. കോലിയുടെ വിക്കറ്റ് കളിയുടെ അവസാന പന്തില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. അർധ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടു.
Stumps on Day 3 in the 1st #INDvNZ Test!
— BCCI (@BCCI) October 18, 2024
End of a gripping day of Test Cricket 👏👏#TeamIndia move to 231/3 in the 2nd innings, trail by 125 runs.
Scorecard - https://t.co/FS97LlvDjY@IDFCFIRSTBank pic.twitter.com/LgriSv3GkY
രണ്ടാം ഇന്നിങ്സ് തകർപ്പൻ ബാറ്റിങ്ങോടെയാണ് ഇന്ത്യ ആരംഭിച്ചത്. അർധസെഞ്ചുറിയുമായി തിളങ്ങിയ രോഹിതിനെ അപ്രതീക്ഷിതമായാണ് അജാസ് പട്ടേൽ പുറത്താക്കിയത്. 59 പന്തിലാണ് രോഹിത് ഫിഫ്‌റ്റിയടിച്ചത്. പിന്നാലെ ക്രീസിലെത്തിയ സർഫറാസിനൊപ്പം കോലി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മിന്നുന്ന റൺസ് നേടി. സർഫറാസും അർധസെഞ്ചുറി തികച്ചു. സഖ്യം ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണ് നല്‍കിയത്. 136 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് കോലി പുറത്തായത്.102 പന്തില്‍ 70 റണ്‍സെടുത്ത കോലി എട്ട് ഫോറും ഒരു സിക്‌സും പറത്തി.
𝟗𝟎𝟎𝟎 𝐓𝐞𝐬𝐭 𝐫𝐮𝐧𝐬 𝐚𝐧𝐝 𝐜𝐨𝐮𝐧𝐭𝐢𝐧𝐠....
— BCCI (@BCCI) October 18, 2024
A career milestone for @imVkohli 👏👏
He is the fourth Indian batter to achieve this feat.#INDvNZ @IDFCFIRSTBank pic.twitter.com/Bn9svKrgtl
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നേരത്തെ കിവീസ് ഒന്നാം ഇന്നിങ്സിൽ 402 റൺസിന്‍റെ കൂറ്റൻ സ്‌കോർ നേടിയിരുന്നു. സെഞ്ചുറിയുമായി രച്ചിൻ രവീന്ദ്ര (134 റൺസ്) തിളങ്ങിയപ്പോൾ, ഡാവൺ കോൺവെയും (91 റൺസ്) ടിം സൗത്തിയും (65 റൺസ്) മികച്ച പ്രകടനം നടത്തി. രവീന്ദ്ര ജഡേജ 3, കുൽദീപ് യാദവ് 3, മുഹമ്മദ് സിറാജ് 2, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ 1 വിക്കറ്റ് വീതം വീഴ്ത്തി.