ETV Bharat / sports

അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി - India vs Zimbabwe T20 series - INDIA VS ZIMBABWE T20 SERIES

ടി20 ലോകകപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇന്ത്യ സിംബാബ്‌വെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ തോല്‍വി.

INDIA VS ZIMBABWE  CRICKET INDIA T20 SERIES  ഇന്ത്യ സിംബാബ്‌വെ  ക്രിക്കറ്റ് ടി20 പരമ്പര
Zimbabwe Team (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 9:01 PM IST

ഹരാരെ : ടി20 ലോകകപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇന്ത്യ സിംബാബ്‌വെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അമ്പരപ്പിക്കുന്ന തോല്‍വി. 13 റണ്‍സിനാണ് ഇന്ത്യ വീണത്. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി.

ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി 31 റണ്‍സെടുത്തപ്പോള്‍ വാഷിങ്‌ടണ്‍ സുന്ദര്‍ 29 റണ്‍സ് നേടി. ടീമിലെ മറ്റാര്‍ക്കും മികവ് പുറത്തെടുക്കാനായില്ല.‍

സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ചതാരയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യക്കെതിരെയുള്ള ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0-ന് മുന്നിലാണ്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടില്‍ നടക്കും. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 115-9, ഇന്ത്യ 19.5 ഓവറില്‍ 102-ന് ഓള്‍ ഔട്ട്.

Also Read : സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യൻ യുവതുര്‍ക്കികള്‍; അറിയാം കളി കാണാനുളള വഴികള്‍ - Where To Watch IND vs ZIM Match

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.