ETV Bharat / sports

മോദിയും സച്ചിനും കിങ് ഖാനും..!, ഇന്ത്യൻ കോച്ചാകാൻ അപേക്ഷ നല്‍കിയവരില്‍ പ്രമുഖരുടെ നീണ്ട നിര; വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി ബിസിസിഐ - India Coach Job Fake Applications - INDIA COACH JOB FAKE APPLICATIONS

ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് പ്രമുഖരുടെ പേരുകളില്‍ ബിസിസിഐയ്‌ക്ക് ലഭിച്ചത് 3000-ല്‍ അധികം അപേക്ഷകള്‍.

ഇന്ത്യൻ കോച്ച്  ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ  INDIA HEAD COACH JOB  FAKE APPLICATIONS FOR INDIAN COACH
PM Modi With Virat Kohli and Rohit Sharma (IANS)
author img

By ETV Bharat Kerala Team

Published : May 28, 2024, 2:42 PM IST

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയ്‌ക്ക് ലഭിച്ചത് 3000-ല്‍ അധികം വ്യാജ അപേക്ഷകളെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുൻ താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി തുടങ്ങിയവരുടെ പേരുകളില്‍ നിന്നാണ് ബിസിസിഐയ്‌ക്ക് വ്യാജ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.

ഈ മാസം 13നായിരുന്നു പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ടീം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണം, കളിക്കാരുടെ സമ്മര്‍ദം കൈകാര്യം ചെയ്യാൻ അറിയണം എന്നീ യോഗ്യതകളായിരുന്നു പ്രധാനമായും ബിസിസിഐ അപേക്ഷകര്‍ക്ക് മുന്നിലേക്ക് വച്ചത്. കൂടാതെ, പരിശീലകാനായി എത്തുന്ന വ്യക്തി ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി ലോകോത്തര നിരയെ വാര്‍ത്തെടുക്കണമെന്നും നിലവിലെയും ഭാവിലെയും താരങ്ങളെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തണമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഗൂഗിള്‍ ഫോമിലൂടെയാണ് താല്‍പര്യമുള്ളവരോട് അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടത്. യഥാര്‍ഥ അപേക്ഷകരെ കണ്ടെത്താന്‍ എളുപ്പമാകും എന്നതുകൊണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡ് ഈ മാര്‍ഗം സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ഭൂരിഭാഗവും വ്യാജമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയുടെ മുൻ താരങ്ങളില്‍ വിരേന്ദര്‍ സെവാഗ്, ഹര്‍ഭജൻ സിങ് തുടങ്ങിയവരുടെ പേരുകളിലും വ്യാജ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ബിസിസിഐയ്‌ക്ക് ഇത് ആദ്യമായല്ല ഇത്തരത്തില്‍ വ്യാജ അപേക്ഷകള്‍ ലഭിക്കുന്നത്. നേരത്തെ, 2022ലും സമാന സ്ഥിതിയുണ്ടായിട്ടുണ്ട്. അന്ന് പ്രമുഖരുടെ പേരില്‍ 5000ല്‍ അധികം അപേക്ഷകളായിരുന്നു ബിസിസിഐയ്‌ക്ക് ലഭിച്ചത്. വ്യാജ അപേക്ഷകള്‍ വീണ്ടും എത്തിയതോടെ സെലക്ഷൻ നടപടികള്‍ക്ക് പുതിയ മാര്‍ഗം സ്വീകരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.

അതേസമയം, അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ആരെല്ലാം അപേക്ഷ സമര്‍പ്പിച്ചുവെന്ന വിവരം ബിസിസിഐ ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നത് വരെയാണ് നിലവിലെ പരിശീലകൻ രാഹുല്‍ ദ്രാവിഡിന്‍റെയും സംഘത്തിന്‍റെയും കാലാവധി. ഇതിന് പിന്നാലെയാകും പുതിയ സംഘം സ്ഥാനമേറ്റെടുക്കുക. ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉപദേശകൻ ഗൗതം ഗംഭീറിന്‍റെ പേരാണ് നിലവില്‍ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്.

Also Read : ദ്രാവിഡിന് പകരമെത്തേണ്ടത് ഗംഭീറല്ല, ഇന്ത്യൻ കോച്ചാകേണ്ടത് ധോണി; കാരണം പറഞ്ഞ് വിരാട് കോലിയുടെ പരിശീലകൻ - Virat Kohli Old Coach On MS Dhoni

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.