ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ തകർത്ത് ട്വൻ്റി ട്വൻ്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 86 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 34 പന്തിൽ 74 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന് അടിത്തറയിട്ട നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് നേടി ജയത്തിൽ നിർണായക പങ്കുവഹിച്ചു.
34 പന്തില്‍ നിന്ന് നിതീഷ് 74 റൺസ് നേടിയപ്പോൾ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 32 റൺസ് അടിച്ചു. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്‌കിൻ അഹ്‌മദ്, തൻസിം ഹസൻ ഷാകിബ്, മുസ്‌തഫിസുർ റഹ്‌മാൻ എന്നിവർ രണ്ട് വീതം പേരെ മടക്കി.
Delight in Delhi! 🥳#TeamIndia register a 86-run win in the 2nd T20I and seal the series 2⃣-0⃣
— BCCI (@BCCI) October 9, 2024
Scorecard - https://t.co/Otw9CpO67y#INDvBAN | @IDFCFIRSTBank pic.twitter.com/KfPHxoSZE4
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 221 റണ്‍സസെടുത്തു. എന്നാല്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 135 റണ്‍സെടുക്കാൻ മാത്രമേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. 39 ബോളില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 41 റണ്‍സെടുത്ത മഹമ്മൂദുള്ളയാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്‌ച ഹൈദരാബാദില്‍ വെച്ച് നടക്കും. പരമ്പര സ്വന്തമാക്കിയതോടെ മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മറ്റ് താരങ്ങള്‍ക്ക് കൂടി അവസരം നല്‍കിയേക്കും.
Also Read: മുംബൈ തെരുവില്‍ സൂപ്പര്‍ കാറുമായി രോഹിത് ശര്‍മ; ആരാധികയെ ഞെട്ടിച്ചു