ETV Bharat / sports

ടോസ് ഭാഗ്യം ഓസ്‌ട്രേലിയക്ക്, മാറ്റമില്ലാതെ ടീം ഇന്ത്യ - India vs Australia Toss

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റിങ്.

author img

By ETV Bharat Kerala Team

Published : Jun 24, 2024, 7:44 PM IST

T20 WORLD CUP 2024  IND VS AUS  ഇന്ത്യ ഓസ്‌ട്രേലിയ  ടി20 ലോകകപ്പ് 2024
INDIA VS AUSTRALIA (IANS)

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചല്‍ മാര്‍ഷ് രോഹിത് ശര്‍മയേയും കൂട്ടരേയും ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങള്‍ കളിച്ച അതേ ടീമുമായിട്ടാണ് ഇന്ത്യ ഓസീസിനെ നേരിടാനുമിറങ്ങുന്നത്.

മറുവശത്ത് ഓസ്‌ട്രേലിയ ടീമില്‍ ഒരു മാറ്റം വരുത്തി. അവസാന മത്സരം കളിച്ച ആഷ്‌ടൺ അഗറിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ്സ കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്‌റ്റൻ), ഗ്ലെൻ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്‌ഡ്, പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.