ന്യൂഡൽഹി: ബംഗ്ലാദേശുമായി നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ ബാധിച്ച കാൺപൂർ ടെസ്റ്റിൽ 7 വിക്കറ്റിന്‍റെ ഉജ്ജ്വല വിജയമാണ് നേടിയത്. ഇതോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. മികച്ച പ്രകടനത്തിന് അശ്വിൻ പ്ലെയർ ഓഫ് ദി സീരീസായപ്പോള്‍ ജയ്‌സ്വാൾ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് -233
ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസാണ് ബംഗ്ലാദേശ് നേടിയത്. മഴയെ തുടര്‍ന്ന് 35 ഓവർ മാത്രമാണ് കളിച്ചത്. തുടർന്ന് നാലാം ദിനം കളിക്കാനിറങ്ങിയ ടീമിന് മൊമിനുൾ ഹഖിന്‍റെ സെഞ്ച്വറി ഇന്നിംഗ്‌സിൽ 126 റൺസ് മാത്രമേ എടുക്കാനായുള്ളൂ, 233 റൺസിന് എല്ലാവരും പുറത്തായി.
Yashasvi Jaiswal registers back to back fifties as #TeamIndia complete a successful chase in Kanpur 👏👏
— BCCI (@BCCI) October 1, 2024
Scorecard - https://t.co/JBVX2gyyPf#INDvBAN | @IDFCFIRSTBank pic.twitter.com/TKvJCkIPYU
ഇന്ത്യ ഒന്നാം ഇന്നിങ്സ്- 285
ബംഗ്ലാദേശിന്‍റെ 233 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ യശസ്വി ജയ്‌സ്വാളിന്‍റെ 72 റൺസിന്‍റേയും കെഎൽ രാഹുലിന്‍റെ 68 റൺസിന്‍റേയും പിൻബലത്തിൽ ഇന്ത്യ 285 റൺസെടുത്തു. പിന്നാലെ 52 റൺസിന്‍റെ ലീഡ് നേടിയ ശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സ്-233
മത്സരത്തിന്‍റെ നാലാം ദിനം ബംഗ്ലാദേശ് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങി. 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തു. 26 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 120 റൺസ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞപ്പോൾ 146 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 95 റൺസിന്‍റെവിജയലക്ഷ്യം.
ഇന്ത്യ നാലാം ഇന്നിങ്സ് - 98
ബംഗ്ലാദേശ് ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം പിന്തുടരാനെത്തിയ ടീം ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ സ്കോർ അനായാസം നേടി. യശസ്വി ജയ്‌സ്വാൾ ഒരിക്കൽ കൂടി അർദ്ധ സെഞ്ച്വറി നേടി (51) പുറത്തായി. വിരാട് കോലി 29 റൺസും ഋഷഭ് പന്ത് 4 റൺസുമായി പുറത്താകാതെ നിന്നു.
From one pacer to another 🤗@Jaspritbumrah93 on Akash Deep's impressive bowling in the series 👏👏
— BCCI (@BCCI) October 1, 2024
Scorecard - https://t.co/JBVX2gyyPf#INDvBAN | @IDFCFIRSTBank pic.twitter.com/LFJHXJmnTt
ഇന്ത്യന്‍ ബൗളർമാരുടെ പ്രകടനം:
ഇന്ത്യക്കായി ജസ്പ്രീത് ബുംറ 6 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും ആകാശ്ദീപ് 3 വിക്കറ്റും രവീന്ദ്ര ജഡേജ 4 വിക്കറ്റും വീഴ്ത്തി. മുഴുവൻ പരമ്പരയിലെയും മികച്ച പ്രകടനത്തിന് ആർ അശ്വിനെ പ്ലെയർ ഓഫ് ദി സീരീസ് തിരഞ്ഞെടുത്തു.