ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ (India vs England 1st Test Day 2). രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. കെഎല്‍ രാഹുല്‍ (55), ശ്രേയസ് അയ്യര്‍ (34) എന്നിവരാണ് ക്രീസില്‍.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 24 റണ്‍സ് മാത്രം പിന്നിലാണ് നിലവില്‍ ഇന്ത്യ (Ind vs Eng 1st Test Day 2 Lunch). 119-1 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ഇന്ന് ജയ്‌സ്വാളിന്‍റെയും ശുഭ്‌മാന്‍ ഗില്ലിന്‍റേയും വിക്കറ്റുകളാണ് നഷ്‌ടപ്പെട്ടത്. രണ്ടാം ദിവസത്തെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ഇന്ന് ജയ്‌സ്വാളിനെ നഷ്‌ടപ്പെട്ടിരുന്നു.
ജോ റൂട്ടാണ് ഇന്ത്യന്‍ ഓപ്പണറെ പുറത്താക്കിയത്. 74 പന്തില്‍ 80 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ജയ്‌സ്വാളിന്‍റെ സമ്പാദ്യം. പിന്നാലെ നാലാം നമ്പറില്‍ കെഎല്‍ രാഹുലാണ് ക്രീസിലേക്ക് എത്തിയത്.
-
Lunch on Day 2 in Hyderabad 🍱
— BCCI (@BCCI) January 26, 2024 " class="align-text-top noRightClick twitterSection" data="
An unbeaten 50-run stand between KL Rahul (55*) & Shreyas Iyer (34*) take #TeamIndia to 222/3 👏👏
See you 🔜 for the afternoon session
Scorecard ▶️ https://t.co/HGTxXf8b1E#INDvENG | @IDFCFIRSTBank pic.twitter.com/ogCs9kfuiH
">Lunch on Day 2 in Hyderabad 🍱
— BCCI (@BCCI) January 26, 2024
An unbeaten 50-run stand between KL Rahul (55*) & Shreyas Iyer (34*) take #TeamIndia to 222/3 👏👏
See you 🔜 for the afternoon session
Scorecard ▶️ https://t.co/HGTxXf8b1E#INDvENG | @IDFCFIRSTBank pic.twitter.com/ogCs9kfuiHLunch on Day 2 in Hyderabad 🍱
— BCCI (@BCCI) January 26, 2024
An unbeaten 50-run stand between KL Rahul (55*) & Shreyas Iyer (34*) take #TeamIndia to 222/3 👏👏
See you 🔜 for the afternoon session
Scorecard ▶️ https://t.co/HGTxXf8b1E#INDvENG | @IDFCFIRSTBank pic.twitter.com/ogCs9kfuiH
ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ അനായാസം തന്നെ റണ്‍സ് കണ്ടെത്താന്‍ രാഹുലിനായി. എന്നാല്‍, ക്രീസിലുണ്ടായിരുന്ന ഗില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിന് ഉള്‍പ്പടെ നന്നേ പാടുപെട്ടിരുന്നു. മത്സരത്തിന്‍റെ 35-ാം ഓവറില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കി ഗില്ലും മടങ്ങി.
66 പന്തില്‍ 23 റണ്‍സ് മാത്രമായിരുന്നു ഗില്ലിന് നേടാനായത്. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ രാഹുലിനൊപ്പം അനായാസം ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. ഇരുവരുടെയും കൂട്ടുകെട്ട് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ കൂടുതല്‍ അപകടത്തിലേക്ക് പോകാതെ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
അതേസമയം, ഹൈദരാബാദില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ട് മത്സരത്തിന്‍റെ ഒന്നാം ദിവസം തന്നെ 246 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 70 റണ്‍സ് നേടിയ നായകന്‍ ബെന്‍ സ്റ്റോക്‌സ് ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
Also Read : എവിടെ നിങ്ങളുടെ ബാസ് ബോള്‍ ? ; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ 'ട്രോളി' ഇന്ത്യന്‍ ആരാധകര്‍
അക്‌സര്‍ പട്ടേല്‍, ജസ്‌പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. തുടര്‍ന്ന്, ഇന്നലെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ആദ്യ ദിവസം തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്‌ടപ്പെട്ടിരുന്നു. 27 പന്തില്‍ 24 റണ്‍സ് നേടിയ രോഹിത്തിനെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.