ഹൈദരാബാദ്: ഇത്തിഹാദ് സ്റ്റേഡിയത്തിൽ മൈക്കൽ അർട്ടെറ്റയുടെ ആഴ്‌സനലുമായി മാഞ്ചസ്റ്റർ സിറ്റി വാളെടുക്കുമ്പോൾ 'സൂപ്പർ സൺഡേ'യിൽ രണ്ട് കൊമ്പന്‍മാരാണ് ഏറ്റുമുട്ടുന്നത്. കളിച്ച നാല് മത്സരങ്ങളിലും ജയിച്ച സിറ്റി ഇതുവരെ തോൽവിയറിയാതെ നിൽക്കുമ്പോള്‍ ആഴ്‌സനൽ മൂന്ന് മത്സരങ്ങൾ ജയിക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്‌തു.
പ്രതിരോധ നിരയില്‍ ആഴ്‌സനൽ ഡിഫൻഡർമാരായ വില്യം സാലിബയ്ക്കും ഗബ്രിയേൽ മഗൽഹേസിനും എർലിംഗ് ഹാലൻഡിന്‍റെ ഫോം പരിഗണിക്കുമ്പോൾ കടുത്ത ടീമിന് വെല്ലുവിളി നേരിടേണ്ടിവരും. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് ഇല്ലാതെ ആഴ്‌സനൽ ഇറങ്ങുന്നത് ടീമിനെ ദോഷകരമായി ബാധിച്ചേക്കാം. ഇതുവരേ ഇരു ടീമുകളും പരസ്‌പരം 50 മത്സരങ്ങളാണ് കളിച്ചത്. ആഴ്‌സനൽ 23 തവണ വിജയിച്ചു. സിറ്റി 17 മത്സരങ്ങളിൽ വിജയിച്ചു. 10 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
Ready to go again! 💪
— Manchester City (@ManCity) September 21, 2024
⏱️ #AsahiSuperDry pic.twitter.com/NtUp3wB61x
ആഴ്‌സനൽ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ആരംഭിക്കും. സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം കാണാം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബ്രെെറ്റണ്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. ഇരു ടീമിനും നാലു കളികളില്‍ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയുമായി എട്ട് പോയിന്‍റാണ് ഉള്ളത്.
🔴 𝗠𝗔𝗧𝗖𝗛𝘿𝘼𝙔 ⚪️
— Arsenal (@Arsenal) September 22, 2024
🆚 Manchester City
🕗 4.30pm (UK)
🏆 Premier League
🏟️ Etihad Stadium pic.twitter.com/RF38lusthA
Also Read: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവര്‍പൂളിനും ജയം - English Premier League