ETV Bharat / sports

കുല്‍ദീപിനെ വിലമതിക്കണം, ശ്രേയസില്‍ അമിത പ്രതീക്ഷ വേണ്ട...ചാപ്പല്‍ ഇങ്ങനെയൊക്കെ പറയാൻ കാരണമുണ്ട്...

വിക്കറ്റ് വീഴ്‌ത്താനുള്ള കുൽദീപ് യാദവിന്‍റെ മികവിനെ കൂടുതല്‍ വിലമതിക്കാൻ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പഠിക്കേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍.

Ian Chappell  Shreyas Iyer  India vs England  ശ്രേയസ് അയ്യര്‍  ഇയാന്‍ ചാപ്പല്‍
Former Australia captain Ian Chappell Criticize Shreyas Iyer
author img

By ETV Bharat Kerala Team

Published : Feb 12, 2024, 12:52 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് (India vs England) പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) ഇടം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ വിരാട് കോലിയുടെ (Virat Kohli) അഭാവത്തില്‍ മധ്യനിരയില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാവുമെന്ന് കരുതപ്പെട്ട താരമായിരുന്നു ശ്രേയസ്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് 29-കാരനില്‍ നിന്നും ഉണ്ടായത്.

ഇംഗ്ലീഷ് ടീമിനെതിരെ കളിച്ച രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നും വെറും 104 റണ്‍സ് മാത്രമാണ് ശ്രേയസിന് നേടാന്‍ കഴിഞ്ഞത്. 2022 ഡിസംബറിന് ശേഷം ടെസ്റ്റില്‍ 13 ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നിട്ടില്ല. ഇപ്പോഴിതാ ശ്രേയസിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ സെലക്‌ടര്‍മാക്ക് കനത്ത മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍ (Ian Chappell).

29-കാരന്‍റെ ബാറ്റിങ്ങിലുള്ള അമിത പ്രതീക്ഷ സെലക്‌ടര്‍മാര്‍ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിന് പകരം കുൽദീപ് യാദവിന്‍റെ (Kuldeep Yadav) വിക്കറ്റ് വീഴ്ത്താനുള്ള മികവിലെ കൂടുതൽ വിലമതിക്കേണ്ടതുണ്ടെന്നും ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടു. കെഎൽ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടെയും മടങ്ങിവരവ് പരമ്പരയിലെ ശേഷിക്കുന്ന ഇന്ത്യൻ ടീമിന് കരുത്ത് പകരുമെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.

"ഇന്ത്യ ശക്തമായ ഒരു ടീമാണ്. രോഹിത് ശർമ്മയിൽ മികച്ചൊരു ക്യാപ്റ്റനുണ്ട്. രവീന്ദ്ര ജഡേജയും കെഎൽ രാഹുലും പരിക്കിൽ നിന്ന് കരകയറുന്നത് അവർക്ക് വളരെയധികം കരുത്ത് പകരും. പക്ഷേ വിരാട് കോലി പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല എന്നത് ഒരു തിരിച്ചടിയാണ്. ശ്രേയസ് അയ്യരുടെ ബാറ്റിങ്ങില്‍ അമിത പ്രതീക്ഷ വയ്‌ക്കുന്നത് സെലക്‌ടര്‍മാര്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പകരം, വിക്കറ്റ് വീഴ്‌ത്താനുള്ള കുൽദീപ് യാദവിന്‍റെ മികവിനെ കൂടുതല്‍ വിലമതിക്കാൻ പഠിക്കുകയും വേണം"- ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന് പിന്നാലെ നടുവേദന അനുഭവപ്പെട്ടതായി ശ്രേയസ് അയ്യര്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ പരിക്കുമായി ബന്ധപ്പെട്ടാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ശ്രേയസ് പുറത്തായതെന്നായിരുന്നു പൊതുവെ വിലയിരുത്തല്‍. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ സെലക്‌ടര്‍മാര്‍ ഒഴിവാക്കിയതാണെന്ന റിപ്പോര്‍ട്ട് ഇതിന് പിന്നാലെ തന്നെ പുറത്ത് വന്നു.

ALSO READ: അവന്‍റെ പ്രായം 20 വയസല്ല; ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മഞ്ജരേക്കര്‍

ഫിറ്റ്‌നസുമായി ബന്ധപ്പെട്ടായിരുന്നു ശ്രേയസിനെ സ്‌ക്വാഡില്‍ നിന്നും മാറ്റി നിര്‍ത്തിയതെങ്കില്‍ തങ്ങളുടെ വാര്‍ത്ത കുറിപ്പില്‍ ബിസിസിഐ ഇതു വ്യക്തമാക്കുമായിരുന്നു. എന്നാല്‍ ശ്രേയസിന്‍റെ കാര്യത്തില്‍ ഇതുണ്ടായിരുന്നില്ലെന്നുമായിരുന്നു ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇന്ത്യ- ഇംഗ്ലണ്ട് ടീമുകള്‍ നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ സമനിലയിലാണ്. ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.